TRENDING:

'പ്രചാരണത്തില്‍ പാളിച്ചയില്ല; തിരുവനന്തപുരത്ത് നിരീക്ഷകനെ നിയോഗിച്ചത് പ്രത്യേക ശ്രദ്ധ നല്‍കാന്‍': കെ.സി വേണുഗോപാല്‍

Last Updated:

പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ എഐസിസി പൂര്‍ണ തൃപ്തരാണെന്ന് കെസി വേണുഗോപാല്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: സംസ്ഥാനത്തെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാളിച്ചയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ എഐസിസി പൂര്‍ണ തൃപ്തരാണ്. കോണ്‍ഗ്രസിന് ഏറെ വിജയസാധ്യതയുള്ള മണ്ഡലമാണ് തിരുവനന്തപുരം. ഇവിടെ പ്രത്യേക ശ്രദ്ധ നല്‍കാനാണ് പ്രത്യേക നിരീക്ഷകനെ നിയോഗിച്ചതെന്നും വേണുഗോപാല്‍ പറഞ്ഞു.
advertisement

തിരുവനന്തപുരം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാര്‍ട്ടിയുടെ ഏകോപനമില്ലെന്ന് ആരോപിച്ച്‌ ശശി തരൂര്‍ പരാതി നല്‍കിയിട്ടില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അതിനിടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അവലോകന യോഗം ഇന്ന് ചേരുന്നുണ്ട്. 20 മണ്ഡലങ്ങളിലെയും പ്രചാരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തും.

'യോഗിയുടേയും മോദിയുടെയും സർട്ടിഫിക്കറ്റ് ലീഗിന് ആവശ്യമില്ല': കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ മുൻ ബിജെപി എംപിയായ നാനാ പട്ടോളെയാണ് എഐസിസി നിയോഗിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പ്രചാരണത്തില്‍ പാളിച്ചയില്ല; തിരുവനന്തപുരത്ത് നിരീക്ഷകനെ നിയോഗിച്ചത് പ്രത്യേക ശ്രദ്ധ നല്‍കാന്‍': കെ.സി വേണുഗോപാല്‍