'യോഗിയുടേയും മോദിയുടെയും സർട്ടിഫിക്കറ്റ് ലീഗിന് ആവശ്യമില്ല': കുഞ്ഞാലിക്കുട്ടി

Last Updated:

ലീഗിനെതിരെ ശ്രീധരൻപിള്ള നടത്തിയ പരാമര്‍ശങ്ങളെ പുച്ഛിച്ചു തള്ളുന്നു എന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: മുസ്ലീം ലീഗിനെതിരായ നരേന്ദ്രമോദിയുടെ വിമർശനങ്ങൾക്ക് പി.കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. യോഗിയുടേയും മോദിയുടെയും സർട്ടിഫിക്കറ്റ് ലീഗിന് ആവശ്യമില്ല. ലീഗിനെതിരെ ശ്രീധരൻപിള്ള നടത്തിയ പരാമര്‍ശങ്ങളെ പുച്ഛിച്ചു തള്ളുന്നു എന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
വർഗ്ഗീയത വളർത്തി വോട്ട് നേടാനാണ് ബിജെപിയുടെ ശ്രമം. ബിജെപിയുടെ ശ്രമം കേരളത്തിൽ വിലപ്പോവില്ല. വിവാദ പ്രസ്താവനകൾ അവർക്ക് കിട്ടാനുള്ള വോട്ട് നഷ്ടപ്പെടുത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോൺഗ്രസും മുസ്ലീം ലീഗും ശബരിമലയെ വച്ച് അപകടകരമായി കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‍നാട്ടിലെ തേനിയിൽ നടന്ന പ്രചാരണറാലിക്കിടെ വിമര്‍ശിച്ചിരുന്നു. വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എത്തിയപ്പോൾ അദ്ദേഹത്തിന് ചുറ്റും പച്ചക്കൊടി മാത്രമാണ് കാണാനുണ്ടായിരുന്നതെന്നായിരുന്നു യോഗി ആദിത്യനാഥിന്‍റെ വിവാദ പരാമര്‍ശം.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'യോഗിയുടേയും മോദിയുടെയും സർട്ടിഫിക്കറ്റ് ലീഗിന് ആവശ്യമില്ല': കുഞ്ഞാലിക്കുട്ടി
Next Article
advertisement
വിളിച്ചത് വിവി രാജേഷ്; മാധ്യമ വാർത്തകൾ തെറ്റെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
വിളിച്ചത് വിവി രാജേഷ്; മാധ്യമ വാർത്തകൾ തെറ്റെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
  • മുഖ്യമന്ത്രി പിണറായി വിജയൻ വി വി രാജേഷിനെ നേരിട്ട് വിളിച്ചെന്ന വാർത്ത തെറ്റാണെന്ന് ഓഫീസ് വ്യക്തമാക്കി

  • വി വി രാജേഷ് തന്നെയാണ് മുഖ്യമന്ത്രിയോട് സംസാരിക്കാൻ പേഴ്സണൽ അസിസ്റ്റൻ്റിനെ വിളിച്ചതെന്ന് വിശദീകരണം

  • തെറ്റായ വാർത്ത തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്ബുക്കിൽ കുറിപ്പ്.

View All
advertisement