TRENDING:

Kerala Assembly Election 2021 | ആദ്യമണിക്കൂറിൽ തന്നെ വോട്ടർമാരുടെ നീണ്ട നിര; ശുഭപ്രതീക്ഷയിൽ സ്ഥാനാർത്ഥികൾ

Last Updated:

സ്ഥാനാർത്ഥികളും പ്രമുഖരും രാവിലെ തന്നെ വിവിധ ബൂത്തുകളിൽ എത്തി സമ്മതിദാന അവകാശം വിനിയോഗിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേരളം വിധിയെഴുതി തുടങ്ങി. നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുന്നത്. കൃത്യം 7 മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. അതിരാവിലെ തന്നെ പോളിങ് ബൂത്തിൽ വോട്ടർമാർ എത്തിത്തുടങ്ങിയിരുന്നു. സ്ഥാനാർത്ഥികളും പ്രമുഖരും അടക്കമുള്ളവർ രാവിലെ തന്നെ വിവിധ ബൂത്തുകളിൽ എത്തി സമ്മതിദാന അവകാശം വിനിയോഗിച്ചു.
advertisement

സ്ഥാനാർത്ഥികളുടേയും നേതാക്കളുടെയും പ്രതികരണം

കടകംപള്ളി സുരേന്ദ്രൻ

സംസ്ഥാനത്ത് തുടർ ഭരണം ഉണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കഴിഞ്ഞ തവണത്തെക്കാൾ മികച്ച വിജയം നേടുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ഇ പി ജയരാജൻ

എൽഡിഎഫിന് 100 സീറ്റുകൾ ലഭിക്കുമെന്നും പിണറായി തന്നെയാണ് ക്യാപ്റ്റനെന്നതിൽ ആർക്കും സംശയമില്ലെന്നും മന്ത്രി ഇ പി ജയരാജൻ. ക്യാപ്റ്റൻ എന്നാൽ ലീഡർ എന്നാണ് ഉദ്ദേശിക്കുന്നത്. ഇടത് തരംഗം സംസ്ഥാനത്ത് ആഞ്ഞടിക്കുമെന്നും അഴീക്കോട് മണ്ഡലത്തിലെ അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ജയരാജൻ പറഞ്ഞു.

advertisement

കെകെ രമ

വടകരയിൽ കൊലപാതക രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തുണ്ടാവുമെന്ന് ആർഎംപി സ്ഥാനാർത്ഥി കെ കെ രമ.എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ തനിക്കുന്നുണ്ട്. സി പി എം വോട്ടുകളടക്കം ലഭിക്കുമെന്നും കെ കെ രമ പറഞ്ഞു.

Also Read-Assembly Election 2021 | സംസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്

മാണി സി കാപ്പൻ

പാലായിൽ തന്റെ ചിഹ്നത്തിൽ വ്യക്തത കുറവുണ്ടെന്ന പരാതിയുമായി യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ. ഇതേക്കുറിച്ച് പരാതി നൽകിയിട്ടുണ്ടെന്നും പാലായിൽ 15,000 വോട്ടിന് ജയിക്കുമെന്നും വോട്ട് ചെയ്ത ശേഷം മാണി സി കാപ്പൻ പറഞ്ഞു.

advertisement

Also Read-Assembly Election 2021 | സംസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്; കേരളത്തിന് പുറമെ തമിഴ്നാട്ടിലും പുതുച്ചേരിയിലും ഇന്ന് വോട്ടെടുപ്പ്

ഇ ചന്ദ്രശേഖരൻ

ഇടതുപക്ഷം വമ്പിച്ച വിജയം നേടുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ. മഞ്ചേശ്വരത്ത് ആര് ജയിക്കുമെന്ന് പറയാനാകില്ല. കടുത്ത മത്സരമാണ് നടക്കുന്നത്. കാഞ്ഞങ്ങാട് ഭൂരിപക്ഷം വർദ്ധിക്കുമെന്നാണ് വിശ്വാസമെന്നും മന്ത്രി പറഞ്ഞു.

കെ സുരേന്ദ്രൻ

35 സീറ്റ് കിട്ടിയാൽ ഭരിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. UDF നും LDF നും സീറ്റുകൾ കുറയും. മൂന്നാം ബദലിനായി കേരളം വോട്ട് ചെയ്യും. LDF സഹായിച്ചാലും UDF ന് മഞ്ചേശ്വരത്ത് വിജയിക്കാൻ കഴിയില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

advertisement

ഇ ശ്രീധരൻ

കേരളത്തിൽ എൻഡിഎ നില മെച്ചപ്പെടുത്തുമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി ഇ ശ്രീധരൻ. പാലക്കാട് വിജയം ഉറപ്പാണെന്നും പൊന്നാനിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ഇ ശ്രീധരൻ പറഞ്ഞു.

ജി സുകുമാരൻ നായർ

സംസ്ഥാനത്ത് ഭരണ മാറ്റം ‌ജനങ്ങൾ ആഗ്രഹിക്കുന്നു എന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വിശ്വാസികളുടെ പ്രതിഷേധം ഈ തെര‍ഞ്ഞെടുപ്പിലുമുണ്ടാകും. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നവർക്ക് വോട്ട് എന്നതാണ് നിലപാടെന്നും സുകുമാരൻ നായർ പറഞ്ഞു.

advertisement

പികെ കുഞ്ഞാലിക്കുട്ടി 

യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് മുസ്ലീം ലീഗ് നേതാക്കൾ. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. 80 മുതൽ 85 സീറ്റുകൾ വരെ യുഡിഎഫ് നേടുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി വോട്ട് ചെയ്ത ശേഷം പറഞ്ഞു.

കെ കൃഷ്ണൻകുട്ടി

തുടർഭരണം ഉറപ്പെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. രാവിലത്തെ തിരക്ക് അതാണ് സൂചിപ്പിക്കുന്നതെന്നും വണ്ടിത്താവളം വൊക്കേഷണൽ ഹയർസെക്കൻണ്ടറി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം കൃഷ്ണൻകുട്ടി പറഞ്ഞു.

എ സി മൊയ്തീൻ 

ലൈഫ് മിഷൻ പദ്ധതി പോലെ ഒരു പദ്ധതി യു ഡി എഫിന് നടത്താൻ സാധിച്ചിട്ടില്ലെന്ന് മന്ത്രി എ സി മൊയ്തീൻ. മാധ്യമങ്ങളിലൂടെ ജീവിക്കുന്ന അനിൽ അക്കരെയുടെ ജല്പനങ്ങൾ മാത്രമാണ് ലൈഫ് മിഷനെതിരായ ആരോപണങ്ങൾ. വടക്കാഞ്ചേരിയിൽ ഇടതുമുന്നണി വിജയിക്കുമെന്നും എ സി മൊയ്തീൻ വോട്ട് ചെയ്ത ശേഷം പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Assembly Election 2021 | ആദ്യമണിക്കൂറിൽ തന്നെ വോട്ടർമാരുടെ നീണ്ട നിര; ശുഭപ്രതീക്ഷയിൽ സ്ഥാനാർത്ഥികൾ
Open in App
Home
Video
Impact Shorts
Web Stories