TRENDING:

കളമശ്ശേരി സ്ഫോടനം; കേരളത്തിൽ അതീവ ജാഗ്രത; പൊതു സ്ഥലങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കി

Last Updated:

ഷോപ്പിംഗ് മാളുകൾ, സിനിമ തിയേറ്ററുകൾ, മാർക്കറ്റുകൾ, കൺവെൻഷൻ സെന്ററുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലും പരിശോധന കർശനമാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത. പൊതു സ്ഥലങ്ങളിൽ പൊലീസ് നിരീക്ഷണം കർശനമാക്കി. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു.
news18
news18
advertisement

കളമശ്ശേരിയിൽ യഹോവാ സാക്ഷികളുടെ പ്രാർത്ഥനാ യോഗത്തിനിടെ സ്ഫോടനത്തിൽ ഒരാൾ മരിച്ചു; 36 പേർക്ക് പരിക്ക്

കണ്ണൂർ, തിരുവനന്തപുരം ഉൾപ്പെടെ സംസ്ഥാനത്തെ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തി. ഷോപ്പിംഗ് മാളുകൾ, സിനിമ തിയേറ്ററുകൾ, മാർക്കറ്റുകൾ, കൺവെൻഷൻ സെന്ററുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലും പരിശോധന കർശനമാക്കി. സെക്രട്ടേറിയറ്റ് പരിസരത്തും സുരക്ഷ ശക്തമാക്കി.

തളിപ്പറമ്പിലെ യഹോവാ സാക്ഷികളുടെ സമ്മേളനം നിർത്തിവച്ചു; പങ്കെടുത്തത് ആയിരത്തോളം പേർ

advertisement

തലസ്ഥാനത്ത് ട്രാഫിക് പോലീസിന്റെയും ലോക്കൽ പോലീസിന്റെയും സംയുക്ത പരിശോധനകൾ നടക്കുകയാണ്. ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട ഇടങ്ങളിലും പരിശോധന നടത്തുന്നുണ്ട്. സെക്രട്ടേറിയറ്റ് പരിസരത്ത് സെക്യൂരിറ്റി വർധിപ്പിച്ചു. നാളെ നടത്തുന്ന ബിജെപിയുടെ സെക്രട്ടേറിയറ്റ് ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് തീരുമാനം. ഹോട്ടലുകളും , ലോഡ്ജുകൾ ഉൾപ്പടെ നിരീക്ഷിക്കാനും പോലീസിന് നിർദശം.

‘കളമശേരി സ്ഫോടനത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്’: പ്രതിപക്ഷനേതാവ് വി ഡി സതീശൻ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർഥനയോഗത്തിനിടയിലാണ് പൊട്ടിത്തെറിയുണ്ടാ‍യത്. മൂന്നിലേറെ തവണ പൊട്ടിത്തെറി ഉണ്ടായതായാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഏകദേശം രണ്ടായിരത്തിലധികം ആളുകൾ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വെള്ളിയാഴ്ച്ച ആരംഭിച്ച മൂന്ന് ദിവസത്തെ സമ്മേളനം ഇന്ന് സമാപിക്കാൻ ഇരിക്കെയാണ് പൊട്ടിത്തെറി ഉണ്ടാകുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കളമശ്ശേരി സ്ഫോടനം; കേരളത്തിൽ അതീവ ജാഗ്രത; പൊതു സ്ഥലങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കി
Open in App
Home
Video
Impact Shorts
Web Stories