Jehova's Witness | തളിപ്പറമ്പിലെ യഹോവാ സാക്ഷികളുടെ സമ്മേളനം നിർത്തിവച്ചു; പങ്കെടുത്തത് ആയിരത്തോളം പേർ

Last Updated:

വിശ്വാസികളെ പ്രാർത്ഥനാ ഹാളിൽ നിന്ന് പുറത്തിറക്കിയ ശേഷം പ്രാർത്ഥനാ ഹാളിൽ പരിശോധന നടന്നിരുന്നു

തളിപ്പറമ്പിലെ സമ്മേളന സ്ഥലത്ത് പോലീസ് എത്തിയപ്പോൾ
തളിപ്പറമ്പിലെ സമ്മേളന സ്ഥലത്ത് പോലീസ് എത്തിയപ്പോൾ
തളിപ്പറമ്പ് പുഷ്പഗിരി ഒമാൻ നഗറിൽ ആയിരത്തോളം പേർ പങ്കെടുത്ത യഹോവാ സാക്ഷികളുടെ സമ്മേളനം നിർത്തിവച്ചു. കൊച്ചി കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് സംഭവം. ബാബിൾ ഗ്രീൻ ഓഡിറ്റോറിയതിലായിരുന്നു സമ്മേളനം. വിശ്വാസികളെ പ്രാർത്ഥനാ ഹാളിൽ നിന്ന് പുറത്തിറക്കിയ ശേഷം പ്രാർത്ഥനാ ഹാളിൽ പരിശോധന നടന്നിരുന്നു.
കളമശ്ശേരിയിൽ നടന്ന സ്‌ഫോടനത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ NIA അന്വേഷണം ഏറ്റെടുത്തു. സംഭവത്തെ തുടർന്ന് NIA, NSG എന്നിവയുടെ സാന്നിധ്യം കൊച്ചിയിലുണ്ട്. ഗുരുതരാവസ്ഥയിലെ അഞ്ചുപേർ ഉൾപ്പെടെ 36 പേർ ചികിത്സയിൽ തുടരുന്നുണ്ട്. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
പ്രാർത്ഥനയ്‌ക്കിടെയാണ് ഹാളിന്റെ മധ്യഭാഗത്തായി പൊട്ടിത്തെറിയുണ്ടാവുന്നത് എന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
Summary: A convention of Jehova’s Witnesses at Kannur Taliparamba was called off against the backdrop of multiple blasts held at similar venue in Kalamassery. As many as 1000 attendees gathered at the venue readied at Pushpagiri. Police conducted a strict inspection evacuating the place
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Jehova's Witness | തളിപ്പറമ്പിലെ യഹോവാ സാക്ഷികളുടെ സമ്മേളനം നിർത്തിവച്ചു; പങ്കെടുത്തത് ആയിരത്തോളം പേർ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement