'കളമശേരി സ്ഫോടനത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്': പ്രതിപക്ഷനേതാവ് വി ഡി സതീശൻ
- Published by:Anuraj GR
- news18-malayalam
Last Updated:
ആശുപത്രിയിലുളളവര്‍ക്ക് അടിയന്തര ചികിത്സ കൊടുക്കുകയെന്നതാണ് പ്രഥമ പരിഗണനയെന്ന് വിഡി സതീശന്‍ പറഞ്ഞു
കൊച്ചി: കളമശ്ശേരി സ്ഫോടനത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. രണ്ടുവതവണ സ്‌ഫോടനം ഉണ്ടായി. സ്‌ഫോടനത്തിനിടെയുണ്ടായ തീപടര്‍ന്നാണ് സ്ത്രീ മരിച്ചത്. ബാക്കിയുള്ളവര്‍ക്ക് പൊളേളലേറ്റതായും പ്രതിപക്ഷനേതാവ് പറഞ്ഞു.
ആശുപത്രിയിലുളളവര്‍ക്ക് അടിയന്തര ചികിത്സ കൊടുക്കുകയെന്നതാണ് പ്രഥമ പരിഗണനയെന്ന് വിഡി സതീശന്‍ പറഞ്ഞു. പൊലീസിന്റ കൃത്യമായ അന്വേഷണത്തിലുടെ മാത്രമെ എന്താണ് കാരണമെന്ന് വ്യക്തമാകുകയുള്ളു. പരിക്കേറ്റവരെക്കുറിച്ചും മരിച്ചവരെക്കുറിച്ചും പൊലീസ് വിവരം നല്‍കും. സ്ഥലം പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്. സംഘാടകര്‍ നടത്തിയ ശ്രമങ്ങളാണ് കൂടുതല്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കാതിരുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ഇന്ന് രാവിലെ ഒമ്പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെൻഷൻ നടന്ന സംറാ ഇന്റര്‍നാഷണല്‍ കണ്‍വെൻഷൻ സെന്‍ററിൽ സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ മരിക്കുകയും മുപ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മൂന്നു ദിവസമായി പ്രാർഥന നടന്നുവരികയായിരുന്നു. ഇന്നത്തെ പ്രാര്‍ഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ പൊട്ടിത്തെറി ഉണ്ടായി.
advertisement
ആദ്യം ഒരു പൊട്ടിത്തെറിയുണ്ടായെന്നും പിന്നാലെ തുടര്‍ സ്ഫോടനങ്ങളുമുണ്ടായെന്നും സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടയാള്‍ പറഞ്ഞു. രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
യഹോവ സാക്ഷികളുടെ മേഖല കണ്‍വെൻഷനാണ് ഇവിടെ സംഘടിപ്പിച്ചിരുന്നത്. അതിനാല്‍ പല സ്ഥലത്തുനിന്നും ആളുകള്‍ പ്രാര്‍ഥനയ്ക്കായി എത്തിയിരുന്നു. കസേരയിട്ട് ഇരുന്ന് കണ്ണടച്ച് പ്രാർഥിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്.
സ്‌ഫോടനം നടന്ന സ്ഥലം പോലീസ് സീൽ ചെയ്തിരിക്കുകയാണ്. എൻഐഎയും ഭീകര വിരുദ്ധസേനയും സ്ഥലത്തെത്തി. ഇന്റലിജൻസ് എഡിജിപിയും സ്ഥലത്തെത്തും. സംഭവത്തെ കുറിച്ച് സംസ്ഥാന പൊലീസിനോട് കേന്ദ്രം പ്രാഥമിക റിപ്പോർട്ട് തേടിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു. സ്ഥിതി അതീവ ഗൗരവമെന്ന് കേന്ദ്രം അറിയിച്ചു.എറണാകുളം കളമശേരി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
October 29, 2023 2:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കളമശേരി സ്ഫോടനത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്': പ്രതിപക്ഷനേതാവ് വി ഡി സതീശൻ