സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുമ്പോഴും അത് തടയാനുള്ള നിയമങ്ങൾ അശക്തം എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഐടി ആക്ടിലെ 66 Aയും
2011 പോലീസ് ആക്ടിലെ 118 D യും സുപ്രീംകോടതി റദ്ദ് ചെയ്തതോടെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാനുള്ള നിയമം ദുർബലമായി. അതുകൊണ്ടാണ് സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതെന്നും നിയമം ശക്തിപ്പെടുത്തണമെന്നും ആവശ്യം ഉയർന്നിരുന്നു. ഇതു പരിഗണിച്ചാണ് പോലീസ് ആക്ട് ഭേദഗതി ചെ യ്യാൻ തീരുമാനിച്ചത്.
advertisement
2011ലെ പോലീസ് ആക്ടിൽ 118 A വകുപ്പ് കൂട്ടിച്ചേർക്കാനാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്.സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തൽ, അധിക്ഷേപിക്കൽഇവ പ്രസിദ്ധീകരിക്കൽ, പ്രചരിപ്പിക്കൽഎന്നിവ കുറ്റകൃത്യമാകും. പോലീസിന് കേസെടുക്കാൻ അധികാരം ലഭിക്കും.
എന്നാൽ ഈ കുറ്റകൃത്യങ്ങൾ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആകണമെങ്കിൽ കേന്ദ്ര സർക്കാരിൻറെ അനുമതി വേണം. ഭാഗ്യലക്ഷ്മി അതൊക്കെ മുള്ളവർ ക്കെതിരെ എതിരെ സൈബർ ബർ ആക്രമണം സംഭവത്തിന് ശേഷമാണ് നിയമം ശക്തിപ്പെടുത്താൻ സർക്കാർ ആലോചിച്ചത്.