നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൈയ്യേറ്റം ചെയ്തെന്ന പരാതിയിൽ വിജയ് പി. നായര്‍ക്ക് ജാമ്യം; ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ ഒളിവിലെന്ന് പൊലീസ്

  കൈയ്യേറ്റം ചെയ്തെന്ന പരാതിയിൽ വിജയ് പി. നായര്‍ക്ക് ജാമ്യം; ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ ഒളിവിലെന്ന് പൊലീസ്

  യൂട്യൂബറെ ആക്രമിച്ചെന്ന കേസിൽ ഭാഗ്യലക്ഷ്മി, ദിയ സന , ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിൽ നാളെ കോടതി വിധി പറയും.

  News18 Malayalam

  News18 Malayalam

  • Share this:

   തിരുവനന്തപുരം: ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ മര്‍ദിച്ചെന്ന കേസില്‍ യൂ ട്യൂബര്‍ വിജയ് പി.നായര്‍ക്ക് ജാമ്യം. തമ്പാനൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. എന്നാല്‍ ഐ.ടി. ആക്ട് പ്രകാരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ വിജയ് പി.നായര്‍ റിമാന്‍ഡിലാണ്. ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവരുടെ പരാതിയില്‍ വിജയ്. പി.നായരെ ഉടൻ  അറസ്റ്റ് ചെയ്യാതിരുന്നതിന് തമ്പാനൂര്‍ സി.ഐയെ ഒന്നാം അഡീ. ജില്ലാ ജഡ്ജി ബിജു കെ. മേനോന്‍ വാക്കാല്‍ അഭിനന്ദിച്ചതായി വിജയ് പി നായർക്കു വേണ്ടി പൊതുതാൽപര്യ ഹർജി നൽകിയ അഡ്വ. നെയ്യാറ്റിന്‍കര. പി. നാഗരാജ് ന്യൂസ് 18 നോട് പറഞ്ഞു.


   12 മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിൽ ഭാഗ്യലക്ഷ്മിയെ കൈയ്യേറ്റ ചെയ്യുന്നത് റെക്കോര്‍ഡ് ചെയ്യാത്തത് എന്തെന്ന വിജയിന്റെ വാദത്തില്‍ കഴമ്പുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിനിടെ ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ അറസ്റ്റ് ഭയന്ന് ഒളിവിലാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

   യൂട്യൂബറെ ആക്രമിച്ചെന്ന കേസിൽ ഭാഗ്യലക്ഷ്മി, ദിയ സന , ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിൽ നാളെ കോടതി വിധി പറയും. നിയമം കൈയിലെടുത്ത പ്രതികള്‍ക്ക് ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രചോദനമാകുമെന്നും പ്രോസിക്യൂട്ടര്‍ എന്‍.സി. പ്രിയനും ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ ഭാഗത്തക്ക് കക്ഷി ചേര്‍ന്ന മെന്‍സ് അസോസിയേഷന് വേണ്ടി അഡ്വ. നെയ്യാറ്റിന്‍കര. പി. നാഗരാജും വാദിച്ചു.

   Also Read 'ഞാൻ തലയിൽ മുണ്ടിട്ട് ജയിലിൽ പോകില്ല; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്താൽ നേരിടും': ഭാഗ്യലക്ഷ്മി

   മോഷണം, മുറിയില്‍ അതിക്രമിച്ചു കടന്നു തുടങ്ങി അഞ്ചു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
   Published by:Aneesh Anirudhan
   First published: