TRENDING:

ആദ്യ ചുവരെഴുത്ത് ഗണേഷ് കുമാറിന് വേണ്ടി; ഇഷ്ടമുള്ളവർ ചെയ്തതിൽ തെറ്റ് കാണേണ്ടെന്ന് പാർട്ടി

Last Updated:

കഴിഞ്ഞ ദിവസം വിളക്കുടി ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപത്തുള്ള കശുവണ്ടി ഫാക്ടറിയുടെ മതിലിലാണ് കെ ബി ഗണേഷ് കുമാറിനെ വിജയിപ്പിക്കുക എന്നുള്ള ചവരെഴുത്ത് പ്രത്യക്ഷപ്പെടുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: തെരഞ്ഞെടുപ്പ് അടുത്തതോടെ കൊല്ലത്തെ രാഷ്ട്രീയ ചർച്ചകളിലെല്ലാം കുറച്ചു ദിവസമായി കെ ബി ഗണേഷ് കുമാറുണ്ട്. ഏറ്റവും ഒടുവിൽ ചുവരെഴുത്ത് ചർച്ചയിലാണ് എം എൽ എ നിറഞ്ഞു നിൽക്കുന്നത്. പത്തനാപുരം മണ്ഡലത്തിൽ ഗണേഷ് കുമാറിനായി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു. സീറ്റ് ചർച്ചകളും സ്ഥാനാർഥി നിർണയവും ആകും മുമ്പേയാണ് ചുവരെഴുത്തുകൾ.
advertisement

നിലവിൽ ഗണേഷ് കുമാർ തന്നെയാണ് പത്തനാപുരത്തെ എം എൽ എ. ഗണേഷ് വീണ്ടും ഇവിടെത്തന്നെ മത്സരിക്കുമെന്നതും ഉറപ്പാണ്. മുന്നണി യോഗം ചേർന്ന് സീറ്റുകൾ വിഭജിച്ച് പിന്നീട് പ്രഖ്യാപനം നടത്തുന്നതാണ് പൊതുവിലെ രീതി.

നിലവിലെ എംഎൽഎ കെ ബി ഗണേഷ് കുമാറിനെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടുള്ള ചുവരെഴുത്ത് ആണ് ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം വിളക്കുടി ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപത്തുള്ള കശുവണ്ടി ഫാക്ടറിയുടെ മതിലിലാണ് കെ ബി ഗണേഷ് കുമാറിനെ വിജയിപ്പിക്കുക എന്നുള്ള ചവരെഴുത്ത് പ്രത്യക്ഷപ്പെടുന്നത്.

advertisement

Also Read- ശുചീകരണ തൊഴിലാളിയിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റായ ആനന്ദവല്ലിക്കെതിരെ അധിക്ഷേപം; ജീവനക്കാർക്ക് ഗണേഷ്കുമാർ എംഎൽഎയുടെ താക്കീത്

ചുവരെഴുത്തിൽ ചിഹ്നമോ, പാർട്ടിയോ രേഖപ്പെടുത്തിയിട്ടില്ല. ഉച്ചസമയത്ത് രണ്ടുപേർ ചേർന്നാണ് ചുവർ എഴുതിയതെന്ന് പ്രദേശവാസികൾ പറയുന്നു. ഇതിനോടകം തന്നെ ചുമരെഴുത്ത് സമൂഹമാധ്യമങ്ങളും പ്രചരിച്ചു തുടങ്ങി. മുന്നണിയിൽ ആലോചിക്കാതെ നടത്തിയ പ്രവർത്തിയിൽ പ്രാദേശികമായി ചില വിമർശനങ്ങളുമുണ്ട്. മതിലുകൾ ബുക്ക് ചെയ്യുക മാത്രമാണ് ചെയ്തതെന്നും പാർട്ടിയുടെ അറിവോ നിർദ്ദേശമോ ഇല്ലാതെയാണ് ചുവർ എഴുതിയത് എന്നുമാണ് കേരള കോൺഗ്രസ് (ബി )യുടെ പ്രതികരണം. പാർട്ടിയോടും എം എൽ എയോടും താത്പര്യമുള്ളവർ ചെയ്തതാണെങ്കിൽ അതിൽ തെറ്റ് കാണേണ്ടതില്ലെന്നും നേതൃത്വം പറയുന്നു.

advertisement

തൂപ്പുജോലിയിൽ നിന്ന് ബ്ലോക്ക് പ്രസിഡന്റായ വനിതയ്ക്ക് അവഗണനയെന്ന എം എൽ എയുടെ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം ഏറെ ചർച്ചയായിരുന്നു. പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിൽ തൂപ്പ് ജോലി ചെയ്യുകയും പിന്നീട് പ്രസിഡൻ്റാകുകയും ചെയ്ത വനിതയെ സഹ മെമ്പർമാരും   ജീവനക്കാരും അവഗണിക്കുന്നതായും അപമാനിക്കുന്നതായുമാണ് കെ ബി ഗണേഷ് കുമാർ എം എൽ എ പറഞ്ഞത്.

Also Read- PNB, OBC, UBI ബാങ്ക് ലയനം: ഏപ്രിൽ ഒന്നിനുശേഷം നിലവിലെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കെന്ത് സംഭവിക്കും; നെറ്റ്ബാങ്കിങ്ങ് എങ്ങനെ?

advertisement

മാങ്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ നിർമ്മാണ ഉദ്ഘാടനവേദിയിലായിരുന്നു ഗണേഷിന്റെ തുറന്നുപറച്ചിൽ.

പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി നേരത്തെ ബ്ലോക്ക് ഓഫീസിലെ തന്നെ ക്ലീനർ ആയി ജോലി ചെയ്തിരുന്നു. പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിൽ ഇക്കുറി പ്രസിഡന്റ് പട്ടികജാതി സംവരണ സീറ്റ് ആയതിനാൽ ആനന്ദവല്ലിക്ക്അവസരം ലഭിച്ചു. പിന്നീട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേൽക്കുകയും ചെയ്തു. എന്നാൽ, യുഡിഎഫ് അംഗങ്ങളും ഒരു കൂട്ടം ജീവനക്കാരും പ്രസിഡൻ്റിൻ്റെ അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്ന് എം എൽ എ കെ ബി ഗണേഷ് കുമാർ പറഞ്ഞു.

advertisement

ദുരനുഭവം ആനന്ദവല്ലിയും തുറന്നു പറഞ്ഞു. പ്രസിഡൻറിൻ്റെ തീരുമാനങ്ങൾ അംഗീകരിക്കാൻ പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങൾ വൈമനസ്യം കാട്ടുന്നതായും ജീവനക്കാരുടെ ഭാഗത്തു നിന്നും മോശം സമീപനമുണ്ടാകുന്നുവെന്നും ചില ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഭരണപരമായ ഉത്തരവുകൾക്ക് അർഹമായ പ്രധാന്യം നൽകുന്നില്ല എന്നതിലും ഭരണപക്ഷത്തെ ചിലർ നേരത്ത ആക്ഷേപം ഉന്നയിച്ചിരുന്നു. ഏറ്റവും ഒടുവിൽ പത്തനാപുരം ആർടിഒ  ഓഫീസിൽ നിന്നായിരുന്നു ദുരനുഭവം. ഭിന്നശേഷിക്കാരായ 10 പേർക്ക് ബാറ്ററിയിലുള്ള വാഹനം നൽകി. എന്നാൽ, പ്രസിഡൻ്റ് നേരിട്ട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും രജിസ്ട്രേഷൻ നടത്തിക്കൊടുത്തില്ല. വാഹനങ്ങളുടെ ഘടനയിൽ വ്യത്യാസമുണ്ടെന്നും അതിനാൽ രജിസ്ട്രേഷൻ നൽകാൻ കഴിയില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്.

Also Read- സിപിഎമ്മിന് വോട്ടുചെയ്യാൻ BJP-BDJS പ്രവർത്തകർക്ക് നിർദേശമെന്ന് ആരോപണം; BDJS പിളർന്നു

സ്വീപ്പർ തസ്തികയിൽ നിന്നും പ്രസിഡണ്ട് പദവിയിൽ എത്തിയ ആനന്ദവല്ലി യെ ഓഫീസിലെ ജീവനക്കാർക്കും ചില രാഷ്ട്രീയ പ്രവർത്തകർക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്ന വിമർശനമാണ് ഗണേഷ് കുമാർ നടത്തിയത്. പ്രസിഡൻറ് തന്നോട് പരാതി പറഞ്ഞിരുന്നതായും ഗണേഷ്കുമാർ വ്യക്തമാക്കി. എന്നാൽ, എം എൽ എയുടെ വാദം യുഡിഎഫ് നിഷേധിച്ചു. യു ഡി എഫ് അവഗണിക്കുന്നതായി ബ്ലോക്ക് പ്രസിഡൻ്റിന് പരാതിയുള്ളതായി അറിയില്ല. പ്രസിഡന്റ് എം എൽ എയോട് അത്തരത്തിൽ പരാതി പറഞ്ഞുവെന്നത് വിശ്വാസയോഗ്യമല്ല. ആർ ടി ഒ ഓഫീസിലുണ്ടായ അനുഭവത്തിൻ്റെ പഴി യു ഡി എഫിനുമേൽ ചാരരുതെന്നും പ്രതിപക്ഷ നേതാക്കൾ പറയുന്നു.

ഇതിനു മുൻപ് എം എൽ എയുടെ പേഴ്സൺ സ്റ്റാഫ് അംഗമുൾപ്പെടെയുള്ളവരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ നടന്ന കയ്യാങ്കളി വിവാദമായിരുന്നു. നടിയെ ആക്രമിക്കാൻ ശ്രമിച്ച കേസിലെ മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പേഴ്സൺ സ്റ്റാഫ് അംഗം പ്രദീപ് അറസ്റ്റിലായതാണ് സമീപകാലത്തെ മറ്റൊരു വിവാദം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആദ്യ ചുവരെഴുത്ത് ഗണേഷ് കുമാറിന് വേണ്ടി; ഇഷ്ടമുള്ളവർ ചെയ്തതിൽ തെറ്റ് കാണേണ്ടെന്ന് പാർട്ടി
Open in App
Home
Video
Impact Shorts
Web Stories