മനേക ഗാന്ധിക്കെതിരായ പരാമർശങ്ങൾക്കെതിരെ മലപ്പുറത്തെ വിവിധ രാഷ്ട്രീയ യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. മനേക ഗാന്ധിയുടെ വിദ്വേഷ ട്വീറ്റ് നേരത്തെ വാർത്തയായിരുന്നു. അതിനു പിന്നാലെയാണ് സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണങ്ങൾ വർധിച്ചത്. ‘സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്നും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് മലപ്പുറം ജില്ലയെന്നും പ്രത്യേകിച്ചും മൃഗങ്ങളോടുള്ള കാര്യത്തിൽ’ എന്ന മനേക ഗാന്ധിയുടെ ട്വീറ്റാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.
TRENDING:Kerala Elephant Death | 'ആനപ്രശ്നം വർഗീയവത്കരിക്കാൻ ശ്രമിക്കുന്നവർ വണ്ടി വിട്ടോ; ഇത് കേരളമാണ്': നടൻ നീരജ് മാധവ് [NEWS]Death Of Elephant: ആന ചെരിഞ്ഞ സംഭവത്തില്‍ വനം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മനേക ഗാന്ധി [NEWS]Kerala Elephant Death | 'ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകം'; പടക്കം കടിച്ച് ആന ചരിഞ്ഞ സംഭവത്തിൽ രത്തൻ ടാറ്റയുടെ പ്രതികരണം [NEWS]
advertisement
അതേസമയം, കേരളത്തിനെതിരായ വിദ്വേഷ പ്രചാരണത്തിനെതിരെ സിനിമാ താരങ്ങൾ അടക്കമുള്ള ഒട്ടേറെപേർ രംഗത്തെത്തി. മൃഗങ്ങൾക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കേണ്ടതാണെന്ന് പാർവതി പറഞ്ഞു. എന്നാൽ, ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന എല്ലാ വിദ്വേഷ പ്രചാരണങ്ങളെയും താരം നിശിതമായി വിമർശിച്ചു. ഒരു ജില്ലയെ ലക്ഷ്യംവച്ചുള്ള വിദ്വേഷ പ്രചാരണം ലജ്ജാകരമാണെന്ന് പാർവതി ട്വിറ്ററിൽ കുറിച്ചു. “മൃഗങ്ങൾക്കെതിരെയുള്ള ഇത്തരം പൈശാചിക ആക്രമണങ്ങൾ അവസാനിപ്പിക്കേണ്ടതാണ്. ഇത് ക്രിമിനൽ കുറ്റം തന്നെയാണ്. എന്നാൽ, ഈ വിഷയത്തിൽ ഒരു ജില്ലയെ മാത്രം ലക്ഷ്യം വച്ചുള്ള വിദ്വേഷ പ്രചാരണങ്ങളിൽ ലജ്ജ തോന്നുന്നു,” പാർവതി ട്വീറ്റ് ചെയ്‌തു. ആനക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് സിനിമാ-ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
ആന ചരിഞ്ഞ സംഭവത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് വിശദീകരണം തേടിയിട്ടുണ്ട്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറാണ് സംസ്ഥാനത്തോട് വിശദീകരണം തേടിയത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.