വ്യാഴാഴ്ച മുതൽ മഴ വീണ്ടും ശക്തമാകും. സംസ്ഥാനത്ത് ഇന്നലവരെ 162 മില്ലീമീറ്റർ മഴ ലഭിക്കുമെന്നായിരുന്നു പ്രവചനം. ലഭിച്ചത് 179.4 മില്ലീമീറ്റർ മഴ. പത്ത് ശതമാനം അധികം മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പ്രവചനത്തെക്കാൾ ഏറ്റവും വലിയ അളവിൽ മഴ ലഭിച്ചത്.
തിരുവനന്തപുരത്ത് 125 ശതമാനം അധിക മഴയാണ് ലഭിച്ചത്. കോഴിക്കോട് 93 ശതമാനവും, കണ്ണൂർ 63 ശതമാനവും അധിക മഴ ലഭിച്ചു. എന്നാൽ ഇടുക്കി, തൃശ്ശൂർ, എറണാകുളം ജില്ലകളിൽ മഴയുടെ അളവ് കുറഞ്ഞു. ഇടുക്കിയിൽ പ്രതീക്ഷിച്ചതിനെക്കാൾ 44 ശതമാനവും, എറണാകുളത്ത് 37 ഉം, തൃശ്ശൂരിൽ 33 ശതമാനവും മഴ കുറഞ്ഞു.
advertisement
You may also like:യുഎഇയിൽ മരിച്ച നിതിന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; സംസ്കാര ചടങ്ങുകൾ വൈകിട്ട് [NEWS]Breaking| Covid 19 ബാധിച്ച് ചികിത്സയിലിരുന്ന DMK എംഎൽഎ ജെ.അൻപഴകൻ അന്തരിച്ചു [NEWS] രാഷ്ട്രപതിയുടെ പേര് പോലും അറിയാത്ത ഒന്നാം റാങ്കുകാരൻ !! യുപി അസിസ്റ്റന്‍റ് ടീച്ചർ പരീക്ഷ വിവാദത്തിൽ [NEWS]
സ്റ്റേഷൻ തിരിച്ചുള്ള കണക്കിൽ ഒരു ദിവസം ഏറ്റവും അധികം മഴ ലഭിച്ച സ്ഥലം വടകരയാണ്. വടകരയിൽ മൺസൂൺ ആരംഭിച്ച രണ്ടാമത്തെ ദിവസം മാത്രം 24 മണിക്കൂറിൽ പെയ്തത് 190 മില്ലിമീറ്റർ മഴയാണ്.
ആദ്യ 4 ദിവസത്തിൽ 532 മില്ലീമീറ്റർ മഴയും വടകര ലഭിച്ചു. ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമർദ്ദം വ്യാഴാഴ്ച ശക്തമാകും. ഇതോടെ സംസ്ഥാനത്ത് പരക്കെ വീണ്ടും മഴ ലഭിക്കുമെന്നാണ് പ്രവചനം.
