കോവിഡ് രോഗികളുടെ വിവരങ്ങൾ ശേഖരിക്കാൻ അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്‌ളറിനെ തെരഞ്ഞെടുത്തതില്‍ വീഴ്ച സംഭവിച്ചെന്നാണ് മാധവന്‍ നമ്പ്യാര്‍ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിസഭാ തീരുമാനമില്ലാതെ കമ്പനിക്ക് കരാര്‍ നല്‍കിയത് ചട്ടവിരുദ്ധമാണെന്നും റിപ്പോർട്ടിലുണ്ടായിരന്നു. മുൻ വ്യോമയാന സെക്രട്ടറി എം. മാധവൻ നമ്പ്യാർ, സൈബർ സുരക്ഷാ വിദഗ്ധൻ ഡോ. ഗുൽഷൻ റായി എന്നിവരായിരുന്നു അദ്യ സമിതിയിലെ അംഗങ്ങൾ.
മാധവന്‍ നമ്പ്യാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല. എന്നാൽ കരാറിൽ വീഴ്ചകളുണ്ടെന്ന പരാമർശം ആദ്യ റിപ്പോർട്ടിലുണ്ടെന്നു ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആദ്യ സമിതിയുടെ കണ്ടെത്തലുകൾ അട്ടിമറിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ പുതിയ നീക്കം നടത്തുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
advertisement