തിരുവനന്തപുരം: സ്പ്രിങ്ക്ളർ കരാറിൽ അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് സർക്കാർ നിയോഗിച്ച സമിതിയുടെ അന്വേഷണം നിലച്ചു. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് രണ്ടംഗ സമിതിയെ സർക്കാർ നിയോഗിച്ചത്. ഏപ്രിൽ 20 നാണ് ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് ഇറങ്ങിയത്. മുൻ ഐടി സെക്രട്ടറി കെ മാധവൻ നമ്പ്യാർ ഐഎഎസ്, മുൻ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദൻ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങൾ. മൂന്നുമാസം പിന്നിട്ടിട്ടും സമിതിയുടെ റിപ്പോർട്ട് ഇതുവരെ സർക്കാരിന് മുന്നിൽ എത്തിയിട്ടില്ല.
സ്വർണക്കടത്ത് കേസിലെ വിവാദ നായകൻ എം ശിവശങ്കർ തന്നെയായിരുന്നു സ്പ്രിങ്ക്ളർ വിഷയത്തിലും ആരോപണം നേരിട്ടത്. കരാർ പരിശോധിക്കാൻ സർക്കാർ നിയോഗിച്ച സമിതിയുടെ പരിശോധനയിൽ എം ശിവശങ്കരൻ എതിരെയുള്ള ആരോപണങ്ങളും ഉൾപ്പെടുന്നു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.