അരിയുടെ വിലവിവരവും പുറത്തുവന്നിട്ടുണ്ട്. ശബരി കെ റൈസിന്‍റെ ജയ അരിക്ക് കിലോയ്ക്ക് 29 രൂപയും കുറുവ, മട്ട അരിക്ക് 30 രൂപയുമാണ് വില. തിരുവനന്തപുരം അടക്കമുള്ള തെക്കന്‍ മേഖലയിൽ ജയ അരിയും കോട്ടയം, എറണാകുളം മേഖലയിൽ മട്ട അരിയും പാലക്കാട്, കോഴിക്കോട് മേഖലകളിൽ കുറുവ അരിയുമാകും വിതരണം ചെയ്യുക.
Also Read - ഭാരത് അരിക്ക് വൻ ഡിമാന്റ്: ഒന്നര മണിക്കൂറിനുള്ളിൽ വിറ്റുപോയത് 100 ക്വിന്റൽ
advertisement
ശബരി കെ-റൈസ് ബ്രാന്‍ഡ് നെയിം പതിച്ച സഞ്ചിയിലാണ് അരി വിതരണം. 10 ലക്ഷം രൂപയിൽ താഴെയാണ് തുണി സഞ്ചിക്കുള്ള ചെലവ്. സഞ്ചി ഒന്നിന്റെ വില പരമാവധി 13–14 രൂപയായിരിക്കും. പരസ്യത്തിൽനിന്ന് ലഭിക്കുന്ന തുക സഞ്ചിക്കായി വിനിയോഗിക്കാനാണ് തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയൻ വരും ദിവസങ്ങളിൽ കെ- റൈസിന്റെ ഉദ്ഘാടനം നിർവഹിക്കും. കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കുന്ന ഭാരത് റൈസിന് വില 29 രൂപയാണെങ്കിലും നാഫെഡ് അടക്കമുള്ള സ്ഥാപനങ്ങൾ വാങ്ങുന്നത് 18.59 രൂപയ്ക്കാണ്. 10.41 രൂപ ലാഭത്തിനാണ് ഈ അരി വിൽക്കുന്നത്. എന്നാൽ, 9.50 രൂപ മുതൽ 11.11 രൂപവരെ ബാധ്യത ഏറ്റെടുത്താണു ശബരി കെ റൈസ് കേരള സർക്കാർ പൊതുജനത്തിന് നൽകുന്നതെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.
