ഭാരത് അരിക്ക് വൻ ഡിമാന്റ്: ഒന്നര മണിക്കൂറിനുള്ളിൽ വിറ്റുപോയത് 100 ക്വിന്റൽ
- Published by:Sarika KP
- news18-malayalam
Last Updated:
ആയിരത്തോളം പേരാണ് അരി വാങ്ങിയത്.
കണ്ണൂർ: പൊതുവിപണിയിൽ കിലോയ്ക്ക് 29 രൂപ നിരക്കിൽ കേന്ദ്ര സർക്കാര്‍ വിതരണം ചെയ്യുന്ന ഭാരത് അരിക്ക് വൻ ഡിമാൻഡ്. കഴിഞ്ഞദിവസം കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാംപീടികയിൽ 100 ക്വിന്റൽ അരി ഒന്നര മണിക്കൂറിനുള്ളിൽ വിറ്റുപോയി.
10 കിലോഗ്രാമിന്റെ ബാഗിന് 290 രൂപയാണ് വില. ആയിരത്തോളം പേരാണ് അരി വാങ്ങിയത്. ബി.ജെ.പി.യുടെ പ്രാദേശിക പ്രവർത്തകരാണ് വിൽപന നടത്തുന്നത്. അഞ്ചാം പീടികയിൽ സി.വി. സുമേഷ്, പി.ആർ. രാജൻ, അരുൺ കൈതപ്രം, റജീവ് കല്യാശ്ശേരി, സത്യൻ കരിക്കൻ, പ്രകാശൻ കീച്ചേരി, ഒ.പി. രതീഷ് എന്നിവർ നേതൃത്വംനൽകി.
എന്താണ് ‘ഭാരത് അരി’ ?
സാധാരണ ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ ഭാരത് അരിയുടെ ചില്ലറ വില്പന ആരംഭിക്കാനാണ് ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. പണപ്പെരുപ്പം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്ര സർക്കാർ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍, നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (NAFED), നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ (NCCF), കേന്ദ്രീയ ഭണ്ഡാർ എന്നീ മൂന്ന് ഏജൻസികള്‍ വഴിയാണ് അരി വിതരണം ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
Feb 22, 2024 12:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭാരത് അരിക്ക് വൻ ഡിമാന്റ്: ഒന്നര മണിക്കൂറിനുള്ളിൽ വിറ്റുപോയത് 100 ക്വിന്റൽ







