TRENDING:

Padmanabhaswamy Temple| ശ്രീപത്മനാഭസ്വാമി ക്ഷേത്രം: സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Last Updated:

വിധി സര്‍ക്കാരിന് തിരിച്ചടി എന്ന് വ്യാഖ്യാനിക്കുന്നവര്‍ക്ക് അതിനുള്ള അവകാശമുണ്ടെന്നും സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞുവെന്നും മന്ത്രി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിധി സര്‍ക്കാരിന് തിരിച്ചടി എന്ന് വ്യാഖ്യാനിക്കുന്നവര്‍ക്ക് അതിനുള്ള അവകാശമുണ്ടെന്നും സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
advertisement

വിധിയെക്കുറിച്ച് പഠിക്കേണ്ടതും മനസിലാക്കേണ്ടതുമുണ്ട്. അതെന്തായാലും സുപ്രീം കോടതിയുടെ നിര്‍ദേശം സര്‍ക്കാര്‍ നടപ്പിലാക്കും. ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് കമ്മിറ്റിയാണ് തീരുമാനിക്കേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കിക്കഴിഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കിയിട്ട് പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.

Related News- Padmanabhaswamy Temple|'സന്തോഷം മാത്രം, ഒപ്പം നിന്നവരോടും പ്രാർത്ഥിച്ചവരോടും'; സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി രാജ കുടുംബം

വിവിധ കക്ഷികളുടെ വാദങ്ങളെല്ലാം പരിഗണിച്ചാണ് സുപ്രീം കേടതി തീരുമാനത്തിലെത്തിയത്. സുപ്രീം കോടതിയുടെ വിധി മാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് റിവ്യൂ പെറ്റീഷന്‍ നല്‍കുമോ എന്ന ചോദ്യത്തിന് ഉത്തരമായി അദ്ദേഹം ആവര്‍ത്തിച്ചു.

advertisement

TRENDING:Padmanabhaswamy Temple| ആചാരപരമായ കാര്യങ്ങളിൽ രാജകുടുംബത്തിന് അവകാശം; ബി നിലവറ തുറക്കുന്നത് ഭരണസമിതിക്ക് തീരുമാനിക്കാം [NEWS]സ്വപ്നയുടെയുും സന്ദീപിന്റെയും അറസ്റ്റ്; NIAക്ക് പ്രശംസ; കേരള പൊലീസ് പേജിൽ ട്രോൾ വർഷം [PHOTOS]Covid Vaccine| കോവിഡ് വാക്സിൻ: ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി റഷ്യ [NEWS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന വാദമാണ് സുപ്രീം കോടതി അംഗീകരിച്ചത്. അതേസമയം ഭരണച്ചുമതല താല്‍ക്കാലിക ഭരണ സമിതിക്കെന്നും സുപ്രീം കോടതി വ്യക്തമാക്കി. തിരുവനന്തപുരം ജില്ല ജഡ്ജിയുടെ അധ്യക്ഷതയില്‍ പുതുതായി ഭരണസമിതി രൂപവത്കരിക്കാനും കോടതി അനുമതി നല്‍കി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Padmanabhaswamy Temple| ശ്രീപത്മനാഭസ്വാമി ക്ഷേത്രം: സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍
Open in App
Home
Video
Impact Shorts
Web Stories