Covid Vaccine| കോവിഡ് വാക്സിൻ: ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി റഷ്യ
Covid Vaccine| കോവിഡ് വാക്സിൻ: ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി റഷ്യ
വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ജൂണ്‍ 18നാണ് യൂണിവേഴ്സിറ്റി തുടങ്ങിയത്. പരീക്ഷണത്തിന് വിധേയരായ വോളന്റിയര്‍മാരുടെ ആദ്യസംഘത്തെ ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്യും. രണ്ടാമത്തെ സംഘം ജൂലായ് 20 ന് ആശുപത്രിവിടുമെന്നും അധികൃതര്‍ പറഞ്ഞു.
മോസ്‌കോ: ലോകത്തെ ആദ്യ കൊറോണ വൈറസ് വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി റഷ്യന്‍ യൂണിവേഴ്സിറ്റി. സെചെനോവ് ഫസ്റ്റ് മോസ്‌കോ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലാണ് വാക്‌സിന്‍ പരീക്ഷണം നടന്നത്. ട്രാന്‍സ്ലേഷണല്‍ മെഡിസിന്‍ ആന്‍ഡ് ബയോടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വദിം തര്‍സോവ് ആണ് പരീക്ഷണം പൂര്‍ത്തിയാക്കിയകാര്യം അറിയിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
പരീക്ഷണത്തിന് വിധേയരായ വോളന്റിയര്‍മാരുടെ ആദ്യസംഘത്തെ ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്യും. രണ്ടാമത്തെ സംഘം ജൂലായ് 20 ന് ആശുപത്രിവിടുമെന്നും അധികൃതര്‍ പറഞ്ഞു. വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ജൂണ്‍ 18നാണ് യൂണിവേഴ്സിറ്റി തുടങ്ങിയത്. റഷ്യയിലെ ഗാമലീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി ആന്‍ഡ് മൈക്രോബയോളജിയാണ് വാക്സിന്‍ നിര്‍മ്മിച്ചത്. വാക്സിന്‍ മനുഷ്യര്‍ക്ക് സുരക്ഷിതമാണോ എന്ന പരീക്ഷണമാണ് നടത്തിയതെന്നും അതില്‍ വിജയിച്ചുവെന്നും അധികൃതര്‍ അവകാശപ്പെട്ടു. വാക്സിന്റെ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്നും അവര്‍ പറയുന്നു.
വാക്സിൻ എപ്പോൾ വാണിജ്യാടിസ്ഥാനത്തിൽ നിർമിച്ചുതുടങ്ങാനാവുമെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. റഷ്യയിൽ ഇതുവരെ 7,19,449 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 11,188 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. ലോകാരോഗ്യ സംഘടനയിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് 21 വാക്സിനുകളാണ് നിലവിൽ ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിലുള്ളത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.