കോവിഡ് വ്യാപനം കാരണമുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാൻ നേരത്തെ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ പ്രതിപക്ഷ സംഘടനകൾ നൽകിയ ഹര്‍ജികള്‍ പരിഗണിച്ച് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. അതു മറികടക്കാനാണ് ഓര്‍ഡിനന്‍സായി പുതിയ നിയമം കൊണ്ടു വന്നത്. ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളമാണ് മാറ്റി വെക്കുക. പൊതുമേഖല, അര്‍ധ സര്‍ക്കാര്‍, സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം നിയമം ബാധകമാവും.
Best Performing Stories:മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ; എന്തൊക്കെ ധരിക്കാം? എങ്ങനെ ശ്രദ്ധിക്കണം? അറിയാൻ 15 കാര്യങ്ങൾ [PHOTOS]അൽക്കേഷ് കുമാർ ശർമ എന്തു കൊണ്ട് കോട്ടയം- ഇടുക്കി ജില്ലകളുടെ സ്പെഷ്യൽ ഓഫീസർ ആയി [NEWS]കോവിഡ് വ്യാപനത്തിനിടയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഒരു സന്തോഷ വാർത്ത; പ്രതിശ്രുത വധു ആൺകുഞ്ഞിന് ജന്മം നൽകി [NEWS]
advertisement
കേരള ഡിസാസ്റ്റര്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി സ്‌പെഷ്യല്‍ പ്രൊവിഷന്‍ എന്നാണ് ഓര്‍ഡിനന്‍സിന്റെ പേര്. സംസ്ഥാന ദുരന്തന്തങ്ങളോ, പകര്‍ച്ച വ്യാധികളോ പിടിപെട്ടാല്‍ സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പളം 25 ശതമാനംവരെ മാറ്റിവെക്കുന്നതാണ് ഓര്‍ഡിനന്‍സ്.