TRENDING:

BREAKING: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

Last Updated:

സാമ്പത്തിക പ്രയാസങ്ങൾക്ക് പറഞ്ഞ് ശമ്പളം തടഞ്ഞുവെയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ശമ്പളം ജീവനക്കാരന്റെ അവകാശമാണെന്നും കോടതി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രത്യേക ഉത്തരവിലൂടെ ശബളം പിടിച്ചു വെയ്ക്കാനാവില്ലെന്നു വ്യക്തമാക്കി രണ്ടു മാസത്തേക്കാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. മേയ് 20ന് കേസ് വീണ്ടും പരിഗണിക്കും.
advertisement

You may also like:സ്ത്രീ ലൈംഗിക ഹോർമോണുകൾ കൊറോണയെ തടയുമോ?ഈസ്ട്രജൻ ഉൾപ്പെടെയുള്ളവയുടെ പരീക്ഷണം ആരംഭിച്ചു [NEWS]COVID 19 | ഇടുക്കി ജില്ലയിൽ നഗരസഭാ കൗണ്‍സിലർ ഉൾപ്പെടെ മൂന്ന് പേർക്ക് കൂടി രോഗം; ജില്ലയിൽ 17 രോഗികൾ [NEWS]പ്രായപൂർത്തിയാകാത്ത കാലത്ത് ചെയ്ത കുറ്റങ്ങൾക്ക് വധശിക്ഷ നൽകുന്നത് നിർത്തലാക്കി സൗദി അറേബ്യ [NEWS]

advertisement

സർക്കാരിന്റെ വാദങ്ങളിൽ നിന്ന് സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടെന്ന് മനസിലാക്കുന്നു. എന്നാൽ സാമ്പത്തിക പ്രയാസങ്ങൾക്ക് പറഞ്ഞ് ശമ്പളം തടഞ്ഞുവെയ്ക്കുന്നത് അംഗീകരിക്കാനാകില്ല. ശമ്പളം ജീവനക്കാരന്റെ അവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ആറു ദിവസത്തെ ശമ്പളം വീതം അ‌ഞ്ചു മാസം പിടിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ സർവീസ് സംഘടനകൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

ശമ്പളം മാറ്റിവെക്കാനുള്ള സർക്കാർ തീരുമാനം നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് എയ്ഡഡ് സ്കൂൾ അ‌ധ്യാപകരുടെയും കെഎസ്ഇബി, കെഎസ്ആർടിസി ജീവനക്കാരുടെയും സംഘടനകൾ ​​ഹൈക്കോടതിയിയെ സമീപിച്ചത്. ശമ്പളം മാറ്റിവെക്കുന്നു എന്നാണ് പറയുന്നതെങ്കിലും ഇത് എന്ന് തിരികെ തരുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. അതിനാൽ ഇത് വെട്ടിക്കറയ്ക്കലാണെന്നും ഹർജിക്കാർ ആരോപിച്ചു.

advertisement

സാലറി കട്ടല്ല താൽക്കാലികമായ മാറ്റിവെക്കലാണെന്ന അ‌ഡ്വക്കറ്റ് ജനറലിന്റെ വാദവും കോടതി അംഗീകരിച്ചില്ല.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
BREAKING: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
Open in App
Home
Video
Impact Shorts
Web Stories