ദരിദ്രനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും കൊറോണ വൈറസ് വ്യാപിക്കുന്നതിനിടെ ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ടവരെ ബാധിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. മറ്റാരുമല്ല, ചൈന, ഇറ്റലി, അമേരിക്ക എന്നിവിടങ്ങളിൽ സ്ത്രീകൾ രോഗബാധിതരാകാത്തതാണ് ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത്. വൈറസ് ബാധിതരാകുന്ന സ്ത്രീകൾ വേഗത്തിൽ രോഗമുക്തരാകുന്നതായും സ്ഥിതിവിവര കണക്കുകൾ സൂചിപ്പിക്കുന്നു.
സ്ത്രീകളിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോണുകളാണോ കൊറോണയെ പ്രതിരോധിക്കുന്നതെന്ന സംശയമാണ് ഈ രംഗത്തു പ്രവർത്തിക്കുന്ന ഡോക്ടർമാർ ഉന്നയിക്കുന്നത്.
BEST PERFORMING STORIES:COVID 19| ഉറവിടം അറിയാതെ വൈറസ് പകരുന്നു; നിശബ്ദ വ്യാപനമെന്ന് സംശയം[NEWS]ഉത്തരവ് കത്തിച്ച അധ്യാപകർക്ക് കണ്ടുപഠിക്കാൻ കുരുന്നുകൾ; കുടുക്ക പൊട്ടിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് [NEWS]കോവിഡ്: മലപ്പുറത്ത് 5 പേർ രോഗമുക്തരായി; ഇനി ചികിത്സയിലുള്ളത് ഒരാൾ [NEWS]ഇതു കണ്ടെത്താൻ ശാസ്ത്രലോകം പരീക്ഷണങ്ങളും ആരംഭിച്ചു. രോഗ ബാധിതരായ പുരുഷൻമാർക്ക് ചെറിയ അളവിൽ സ്ത്രീ ലൈംഗിക ഹോർമോണുകൾ നൽകിയാണ് പരീക്ഷണം.
കഴിഞ്ഞ ആഴ്ച, ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലെ ഡോക്ടർമാർ കോവിഡ് -19 രോഗികളിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഈസ്ട്രജൻ ചികിത്സിക്കാൻ ആരംഭിച്ചിട്ടുണ്ട്. അടുത്ത ആഴ്ച ലോസ് ഏഞ്ചൽസിലെ ഡോക്ടർമാരും സ്ത്രീ ഹോർമോണായ പ്രോജസ്റ്ററോൺ ഉപയോഗിച്ചുള്ള പരീക്ഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുമെന്നാണ് കരുതുന്നത്.
“തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണത്തിൽ കാര്യമായ വ്യത്യാസമുണ്ട്. ഇതിൽ പുരുഷന്മാരുടെ ആരോഗ്യനില വളരെ മോശമാണ്,” ലോസ് ഏഞ്ചൽസിലെ സിഡാർസ്-സിനായിയിലെ ഡോക്ടർ സാറാ ഗണ്ഡേഹരി പറഞ്ഞു
ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിലെ 75% പേരും പുരുഷന്മാരാണെന്നും അവർ പറഞ്ഞു.
ഗർഭിണികൾ സാധാരണയായി രോഗപ്രതിരോധശേഷി ഇല്ലാത്തവരും എന്നാൽ ഉയർന്ന അളവിൽ ഈസ്ട്രജനും പ്രോജസ്റ്ററോണും ഉള്ളവരാണ്.
“ഗർഭകാലത്ത് സ്ത്രീകളുടെ സംരക്ഷണമാണ് ഹോർമോണുകൾ. അതുതന്നെയാണ് ഇത്തരത്തിൽ ചിന്തിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്." ഗന്ധേഹാരി പറഞ്ഞു.
അതേസമയം പ്രതിരോധശേഷിയിലെ ലൈംഗിക വ്യത്യാസങ്ങളെ കുറിച്ച് പഠിക്കുന്ന വിദഗ്ധർ ഹോർമോണ്‍ പരീക്ഷണം പരാജയപ്പെടുമെന്ന മുന്നറിയിപ്പ് നൽകുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.