COVID 19 | ഇടുക്കി ജില്ലയിൽ നഗരസഭാ കൗണ്‍സിലർ ഉൾപ്പെടെ മൂന്ന് പേർക്ക് കൂടി രോഗം; ജില്ലയിൽ 17 രോഗികൾ

Last Updated:

COVID 19 | മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് ശേഷം വന്ന റിസൾട്ടിലാണ് മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്

ഇടുക്കി: കോവിഡ് റെഡ് സോണായ ഇടുക്കി ജില്ലയിൽ നഗരസഭാ കൗണ്‍സിലർ ഉൾപ്പെടെ മൂന്ന് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തൊടുപുഴ മുനിസിപ്പാലിറ്റി വാർഡ്‌ കൗൺസിലർ,
തൊടുപുഴ ജില്ലാ ആശുപത്രിയിലെ സ്റ്റാഫ്‌ നഴ്സ്, ബംഗളൂരുവിൽ നിന്ന് വന്ന നാരകക്കാനം സ്വദേശി എന്നിവർക്കാണ് റാൻഡ് ടെസ്റ്റിലൂടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്നു പേരെയും തൊടുപുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം 17 ആയി ഉയര്‍ന്നു.
You may also like:സ്ത്രീ ലൈംഗിക ഹോർമോണുകൾ കൊറോണയെ തടയുമോ?ഈസ്ട്രജൻ ഉൾപ്പെടെയുള്ളവയുടെ പരീക്ഷണം ആരംഭിച്ചു [NEWS]'നേരിടേണ്ടി വന്ന അധിക്ഷേപങ്ങളിൽ ഖേദിക്കുന്നു': ദുൽഖറിനോട് മാപ്പു പറഞ്ഞ് തമിഴ് താരം പ്രസന്ന [NEWS]പ്രായപൂർത്തിയാകാത്ത കാലത്ത് ചെയ്ത കുറ്റങ്ങൾക്ക് വധശിക്ഷ നൽകുന്നത് നിർത്തലാക്കി സൗദി അറേബ്യ [NEWS]
കഴിഞ്ഞ ദിവസം ജില്ലയിൽ നാല് പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. എന്നാൽ ഇതിനു ശേഷം വന്ന റിസൾട്ടിലാണ് മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇടുക്കിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി മന്ത്രി എം.എം മണിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗത്തിൽ വച്ച് ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്.
advertisement
നഗരസഭാംഗം വിവിധ മേഖലകളിലുള്ള ആളുകളുമായി സമ്പർക്കം പുലർത്തിയിട്ടുള്ളതിനാൽ ഇവരെയെല്ലാം നിരീക്ഷത്തിലാക്കിയേക്കും. കോവിഡ് റെഡ് സോണായ ജില്ലയിൽ കൗൺസിലറുടെ വാർഡ് ഉൾപ്പെടെയുള്ള പ്രദേശം ഹോട്സ്പോട്ട് ആയി പ്രഖ്യാപിച്ചിരുന്ന മേഖലയാണ്. അതിനാൽ കർശന നിയന്ത്രണത്തിലായിരുന്നു.. ഇവിടെ തബ്‌ലീഗ് സമ്മേളനത്തിന് പോയിട്ട് വന്ന ഒരാൾ രോഗ ബാധിതനായിരുന്നു. ഇയാളിൽ നിന്നാവാം കൗൺസിലർക്ക് രോഗം പിടിപെട്ടതെന്നാണ് കരുതപ്പെടുന്നത്. തൊടുപുഴയിൽ കഴിഞ്ഞ ദിവസം നടന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലും കൗൺസിലർ പങ്കെടുത്തിരുന്നു.
ഇടുക്കിയില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിതീകരിച്ച സാഹചര്യത്തില്‍ ജില്ലയുടെ ആറു കേന്ദ്രങ്ങളില്‍ കൺട്രോൾ റൂമുകള്‍ തുറന്നു. ജില്ലാ ആസ്ഥാനത്തും, താലൂക്ക് കേന്ദ്രങ്ങളിലും ആരംഭിച്ചിട്ടുള്ള കൺട്രോൾ റൂമുകള്‍ ഇരുപത്തിനാലുമണിക്കൂറും പ്രവര്‍ത്തിക്കും.
advertisement
കൺട്രോൾ റൂം നമ്പരുകള്‍
ജില്ലാ അടിയന്തിരഘട്ട കാര്യ നിര്‍വ്വഹണ കേന്ദ്രം- 04862 233111,233130,9383463036
തൊടുപുഴ താലൂക്ക്- 04862 222503,9447029503
ദേവികുളം താലൂക്ക്- 04865 264231,9497203044
ഉടുമ്പന്‍ ചോല താലൂക്ക്-04868 232050,9497501723
പീരുമേട് താലൂക്ക്- 04869 232077,9544689114
ഇടുക്കി താലൂക്ക്- 04862 235361,9447309697
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | ഇടുക്കി ജില്ലയിൽ നഗരസഭാ കൗണ്‍സിലർ ഉൾപ്പെടെ മൂന്ന് പേർക്ക് കൂടി രോഗം; ജില്ലയിൽ 17 രോഗികൾ
Next Article
advertisement
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
  • കോഴിക്കോട് നടുവണ്ണൂർ സ്വദേശി ചെറിയപറമ്പിൽ സുബൈർ 55 ലക്ഷം തട്ടിയ കേസിൽ പിടിയിൽ.

  • പല തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെട്ട് 5,39,222 രൂപ തട്ടിയെടുത്തു.

  • കോട്ടയം സൈബർ ക്രൈം പോലീസ് പ്രതിയെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

View All
advertisement