TRENDING:

പമ്പ-നിലയ്ക്കല്‍ സര്‍വീസിന് തമിഴ്നാട് ആര്‍ടിസി ബസുകള്‍ എത്തുമോ ? ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Last Updated:

നിലവില്‍ പമ്പ - നിലയ്ക്കല്‍ പാതയില്‍ കെഎസ്ആര്‍ടിസിക്ക് മാത്രമാണ് ഭക്തരെ കയറ്റാന്‍ അനുവാദം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: പമ്പ - നിലയ്ക്കല്‍ പാതയില്‍ ശബരിമല തീര്‍ത്ഥാടകരെ കയറ്റാന്‍ തമിഴ്നാട് ആര്‍ടിസിക്കും അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയെ എതിര്‍ത്ത് കെഎസ്ആര്‍ടിസി ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കും. തമിഴ്നാട് സ്വദേശി നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറും പമ്പ സ്റ്റേഷന്‍ ഹൗസ് ഓഫീസറും ഇന്ന് മറുപടി നല്‍കിയേക്കും.
advertisement

ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍, പമ്പ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവരെ ഡിവിഷന്‍ ബെഞ്ച് സ്വമേധയാ ആണ് നേരത്തെ കക്ഷി ചേര്‍ത്തത്. നിലവില്‍ പമ്പ - നിലയ്ക്കല്‍ പാതയില്‍ കെഎസ്ആര്‍ടിസിക്ക് മാത്രമാണ് ഭക്തരെ കയറ്റാന്‍ അനുവാദം. ഇതില്‍ ഇളവ് നല്‍കണമെന്നും തമിഴ്‌നാട് എക്‌സപ്രസ് ടാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും അനുമതി നല്‍കണമെന്നുമാണ് പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം.

Also Read - ക്ഷേത്രങ്ങളിൽ തിരക്കേറുന്നു; അയോധ്യയിൽ രാമക്ഷേത്രം തുറക്കുന്നതോടെ ഇന്ത്യയിലെ സ്പിരിച്വൽ ടൂറിസം വളരുമെന്ന് റിപ്പോർട്ട്

advertisement

തിരക്കുള്ള ദിവസങ്ങളില്‍ പമ്പ - നിലയ്ക്കല്‍ പാതയില്‍ ആവശ്യത്തിന് ബസുകള്‍ ഇല്ലെന്ന പരാതി ഭക്തരില്‍ നിന്ന് നേരത്തെ ഉയര്‍ന്നിരുന്നു. കൂടാതെ ശബരിമല സീസണില്‍ നിലയ്ക്കല്‍ സ്പെഷ്യല്‍ സര്‍വീസ് എന്ന പേരില്‍ തീര്‍ത്ഥാടകരില്‍ നിന്ന് അമിത യാത്രാനിരക്ക് ഈടാക്കുന്നതായും ആക്ഷേപമുണ്ട്. നിലവില്‍ ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ വാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്ത ശേഷം കെഎസ്ആര്‍ടിസി ബസില്‍ വേണം പമ്പയിലേക്ക് പോകാന്‍.

Also Read - ശബരിമലയില്‍ ജനുവരി 10 മുതല്‍ സ്പോട് ബുക്കിങ് ഇല്ല; മകരവിളക്കിന് 40000 പേര്‍ക്ക് മാത്രം വെര്‍ച്വല്‍ ക്യൂ ദര്‍ശനം

advertisement

അതേസമയം, മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ന് നിലവിൽ വരും. ഇന്നു മുതൽ സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ല. മകരവിളക്ക് ദിനമായ 15ന് വെർച്വൽ ക്യൂ 40,000 ആയി നിജപ്പെടുത്തിയിട്ടുണ്ട്. അന്ന് രാവിലെ 10 വരെ മാത്രമേ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് തീർഥാടകരെ കടത്തി വിടുകയുള്ളു. തലേ ദിവസം അമ്പതിനായിരം ആയും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ പ്രായമായവരും കുട്ടികളും ദർശനത്തിനെത്തുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് ദേവസ്വം ബോർഡിൻ്റെ അഭ്യർത്ഥന.

16 മുതൽ 20 വരെയുള്ള ഈ ദിവസങ്ങളിൽ നിയന്ത്രണമുണ്ടാകില്ല. ഇപ്പോൾ ദിവസവും ഒരു ലക്ഷത്തിന് മുകളിൽ തീർത്ഥാടകരാണ് സന്നിധാനത്ത് എത്തുന്നത്. ഇതിനിടെ സന്നിധാനത്ത് പോലീസിന്റെ പുതിയ ബാച്ച് ചുമതലയേറ്റു. 2500 പൊലീസുകാരെയാണ് സുരക്ഷാ ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ദേവസ്വം - പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗങ്ങളും നടക്കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പമ്പ-നിലയ്ക്കല്‍ സര്‍വീസിന് തമിഴ്നാട് ആര്‍ടിസി ബസുകള്‍ എത്തുമോ ? ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Open in App
Home
Video
Impact Shorts
Web Stories