ശബരിമലയില്‍ ജനുവരി 10 മുതല്‍ സ്പോട് ബുക്കിങ് ഇല്ല; മകരവിളക്കിന് 40000 പേര്‍ക്ക് മാത്രം വെര്‍ച്വല്‍ ക്യൂ ദര്‍ശനം
- Published by:Arun krishna
- news18-malayalam
Last Updated:
മകരവിളക്കിനോട് അടുത്ത ദിവസങ്ങളില്‍ സന്നിധാനത്തും പരിസരങ്ങളിലും ഭക്തജന തിരക്ക് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് സ്പോട്ട് ബുക്കിങ് ഒഴിവാക്കാൻ തീരുമാനിച്ചത്
ശബരിമലയില്‍ മകരവിളക്കിന് തീര്‍ത്ഥാടക തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനം ഒരുക്കാൻ ജനുവരി 10 മുതൽ സ്പോട്ട്ബുക്കിങ് സൗകര്യം ഉണ്ടാവില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു . 14 ന് വെർച്വൽ ക്യൂ ബുക്കിങ് പരിധി 50000 ആയും മകരവിളക്ക് ദിനമായ 15ന് 40,000 ആയും പരിമിതപ്പെടുത്തി. പൊലീസിൻ്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോർഡ് തീരുമാനം.
മകരവിളക്കിനോട് അടുത്ത ദിവസങ്ങളില്‍ സന്നിധാനത്തും പരിസരങ്ങളിലും ഭക്തജന തിരക്ക് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് സ്പോട്ട് ബുക്കിങ് ഒഴിവാക്കാൻ തീരുമാനിച്ചത്. മുന്‍കാലങ്ങളില്‍ മകരവിളക്കിന് മൂന്നുനാൾ മുമ്പ് തന്നെ ശബരിമല ദർശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പഭക്തർ മകരവിളക്ക് കാണാനും തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പസ്വാമിയെ ദര്‍ശിക്കുന്നതിനുമായി സന്നിധാനം വിട്ടിറങ്ങാതെ ശബരിമലയിലെ വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്യാറാണ് പതിവ്.
advertisement
ഇതിന് പുറമെ കൂടുതൽ ഭക്തർ അയ്യപ്പ ദർശനത്തിനായി മലകയറിയാൽ അത് സുരക്ഷയെയും സുഗമമായ ദർശന സൗകര്യത്തെയും ബാധിക്കും. ഈ സാഹചര്യത്തിലാണ് ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സുരക്ഷിത ദർശനം ഒരുക്കാൻ സ്പോട്ട് ബുക്കിങ് ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.
14, 15 തിയതികളിൽ ശബരിമലയിൽ വലിയ ഭക്തജനതിരക്ക് ഉണ്ടാകുമെന്നതിനാൽ മാളികപ്പുറങ്ങളും കുട്ടികളും അന്നേദിവങ്ങളിൽ ശബരിമല ദർശനം പരമാവധി ഒഴിവാക്കുന്നതാണ് അഭികാമ്യമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
advertisement
16 മുതൽ 20 വരെയുള്ള തീയതികളിൽ കൂടുതൽ തീര്‍ത്ഥാടകര്‍ക്ക് ദർശനത്തിനായി സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഈ സൗകര്യം ഭക്തർ പ്രയോജനപ്പെടുത്തണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ശബരിമല ദർശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പഭക്തർക്ക് വെർച്വൽ ക്യൂബുക്കിങ് ടിക്കറ്റ് നിർബന്ധമായും കൈയ്യില്‍ കരുതണമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
January 02, 2024 3:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
ശബരിമലയില്‍ ജനുവരി 10 മുതല്‍ സ്പോട് ബുക്കിങ് ഇല്ല; മകരവിളക്കിന് 40000 പേര്‍ക്ക് മാത്രം വെര്‍ച്വല്‍ ക്യൂ ദര്‍ശനം