ക്ഷേത്രങ്ങളിൽ തിരക്കേറുന്നു; അയോധ്യയിൽ രാമക്ഷേത്രം തുറക്കുന്നതോടെ സ്പിരിച്വൽ ടൂറിസം വളരുമെന്ന് റിപ്പോർട്ട്
- Published by:Arun krishna
- news18-malayalam
Last Updated:
2020-ൽ ഇന്ത്യയിൽ 44 ബില്യൺ ഡോളറിന്റെ ബിസിനസാണ് ഈ മേഖലയിൽ നടന്നതെങ്കിൽ 2023 ആയപ്പോൾ അത് ഏകദേശം 56 ബില്യൺ ഡോളറായി ഉയർന്നു
അടുത്ത ഏഴ് വർഷത്തിനുള്ളിൽ ഇന്ത്യയിൽ സ്പിരിച്വൽ ടൂറിസം ഏഴ് മുതൽ ഒൻപത് ശതമാനം വരെ വളർച്ച പ്രാപിക്കുമെന്ന് റിപ്പോർട്ട്. കോവിഡിന് ശേഷമുള്ള കാലയളവിൽ ഇന്ത്യയിലെ വിനോദസഞ്ചാര മേഖല തിരിച്ചു വരുന്നതിൽ പ്രധാന പങ്കുവഹിച്ചത് സ്പിരിച്വൽ ടൂറിസമാണ്. 2020-ൽ ഇന്ത്യയിൽ 44 ബില്യൺ ഡോളറിന്റെ ബിസിനസാണ് ഈ മേഖലയിൽ നടന്നതെങ്കിൽ 2023 ആയപ്പോൾ അത് ഏകദേശം 56 ബില്യൺ ഡോളറായി ഉയർന്നു.
ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം വഴി, കോവിഡിന് ശേഷം രാജ്യത്തെ ടൂറിസം മേഖലയിൽ വൻ കുതിച്ചുചാട്ടം ഉണ്ടായി. ഈ ക്ഷേത്ര നഗരങ്ങളുടെ പട്ടികയിൽ അയോധ്യയും ഉൾപ്പെടുന്നുണ്ട്. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടെ ഇവിടേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം ഇനിയും ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്.
ആത്മീയ യാത്രകൾ പണ്ടത്തേതു പോലെ തീർത്ഥാടനങ്ങളിൽ മാത്രമായി ഇപ്പോൾ പലരും ഒതുക്കാറില്ലെന്നും, ആ പ്രദേശത്തെ മറ്റ് അനുഭവങ്ങളും സാഹസികതകളും പര്യവേക്ഷണം ചെയ്യാൻ പലരും സമയം കണ്ടെത്താറുണ്ടെന്നും, എസ്ഒടിസി (SOTC) ട്രാവൽ, ഹോളിഡേസ്, കൺട്രി ഹെഡും പ്രസിഡന്റുമായ ഡാനിയൽ ഡിസൂസ പറഞ്ഞു. ''ഉദാഹരണത്തിന് വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽ എത്തിയാൽ, രാമേശ്വരത്ത് വൈറ്റ്‌വാട്ടർ റാഫ്റ്റിംഗും നൈറ്റ് ട്രെക്കിംഗും എല്ലാം നടത്താം. ഋഷികേശിലെ ബംഗീ ജമ്പിംഗും പ്രശസ്തമാണ്. ഗംഗയിൽ വരുന്നവരെ അവിടെയുള്ള സൂര്യാസ്തമയത്തിന്റെ മനോഹരമായ കാഴ്ചകൾ ആകർഷിക്കാറുണ്ട്. ഗംഗയിൽ വരുന്നവർക്ക് ബോട്ടിംഗ് നടത്താനുള്ള സൗകര്യവും ഉണ്ട്. വാരണാസിയിൽ എത്തുന്നവർ സന്ദർശിക്കുന്ന മറ്റൊരു സ്ഥലമാണ് നെയ്ത്തുകാരുടെ ഗ്രാമം ", ഡാനിയൽ ഡിസൂസ പറഞ്ഞു. കോവിഡ് മഹാമാരിക്കു ശേഷം സഞ്ചാരികളുടെ മുൻഗണനകൾ തന്നെ മാറിയെന്നും, അത് സ്പിരിച്വൽ ടൂറിസത്തിന്റെ വളർച്ചയ്ക്ക് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
''2019 ലെ ചാർഥാം തീർത്ഥാടനത്തിൽ 34 ലക്ഷം വിനോദസഞ്ചാരികളാണ് പങ്കെടുത്തത്. കോവിഡിനെത്തുടർന്ന് തുടർന്നുള്ള രണ്ടു വർഷങ്ങളിൽ ഇവിടെ തീർത്ഥാടനം നടന്നിരുന്നില്ല. 2022 ൽ ഇവിടെ 35.2 ലക്ഷം സന്ദർശകരാണ് എത്തിയത്. 2023 ൽ ഇവിടെക്കെത്തിയ സന്ദർശകരുടെ എണ്ണം 56.1 ലക്ഷമായി ഉയർന്നു. റോഡ് ഗതാഗതം ഉൾപ്പെടെ, ഇവിടെക്കുള്ള അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെട്ടിട്ടുണ്ട്. അഹമ്മദാബാദിൽ നിന്ന് നാഥദ്വാരയിലെ ശ്രീനാഥ്ജി ക്ഷേത്രത്തിലേക്കുള്ള റോഡ് ഇതിന് ഉദാഹരണമാണ്. വാരാന്ത്യങ്ങളിൽ ധാരാളം തീർത്ഥാടകർ ഇവിടേക്ക് എത്താറുണ്ട്'', ആനന്ദ് രതി അഡ്വൈസേഴ്സ് ലിമിറ്റഡിന്റെ ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ് ഡയറക്ടർ അതുൽ തക്കർ പറഞ്ഞു.
advertisement
''2022-ൽ അമർനാഥിൽ 3 ലക്ഷം തീർഥാടകരാണ് എത്തിയത്. 2023-ൽ അത് 4.3 ലക്ഷം സന്ദർശകരായി ഉയർന്നു. 2023-ൽ ഗോവയിൽ 85 ലക്ഷം വിനോദസഞ്ചാരികളാണ് എത്തിയതെങ്കിൽ തിരുപ്പതി ക്ഷേത്രത്തിൽ മൂന്നു കോടി തീർത്ഥാടകരാണ് ഇതേ കാലയളവിൽ എത്തിയത്'', അതുൽ തക്കർ കൂട്ടിച്ചേർത്തു.
പുതുവർഷദിനത്തിൽ ഓയോയിൽ കൂടുതൽ പേരും തിരഞ്ഞത് ബീച്ചുകളെയും ഹിൽസ്റ്റേഷനുകളെയും കുറിച്ചല്ലെന്നും, മറിച്ച് അയോധ്യയെക്കുറിച്ചാണെന്നും ഓയോ സ്ഥാപകൻ റിതേഷ് അഗർവാളും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പുതുവർഷ ദിനം ഓയോയിൽ 80 ശതമാനം പേരും തിരഞ്ഞത് അയോധ്യയെക്കുറിച്ചാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 10, 2024 6:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ക്ഷേത്രങ്ങളിൽ തിരക്കേറുന്നു; അയോധ്യയിൽ രാമക്ഷേത്രം തുറക്കുന്നതോടെ സ്പിരിച്വൽ ടൂറിസം വളരുമെന്ന് റിപ്പോർട്ട്