കോവിഡ് വാക്‌സിൻ ലഭിച്ചാൽ വിതരണം ഏകോപിപ്പിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായി ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. വാക്‌സിൻ പരീക്ഷണങ്ങൾ അന്തിമ ഘട്ടത്തിലായതോടെ കേന്ദ്ര നിർദേശ പ്രകാരമാണ് സമിതി രൂപീകരിച്ചത്. വാക്സിൻ വിതരണം, ഗതാഗതം, ശീതീകരണ സംവിധാനം ഒരുക്കുക തുടങ്ങിയ കാര്യങ്ങൾ എല്ലാം ടാസ്ക് ഫോഴ്സ് ഏകോപിപ്പിക്കും.
You may also like:'ഈ കളിയൊന്നും കേരളത്തോടു വേണ്ട; ചെലവാകില്ല; പറയുന്നത് ബിജെപിയോടാണ് ': ധനമന്ത്രി തോമസ് ഐസക്ക് [NEWS]Silambarasan Simbu video | പാമ്പിനെ പിടിച്ച് തമിഴ് നടൻ ചിമ്പു; വീഡിയോ വൈറൽ, പിന്നാലെ വിവാദം [NEWS] 'എന്നെയും അച്ഛനെയും അപകീർത്തിപ്പെടുത്തുന്നു'; നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുടെ പരാതിയിൽ ആലുവ പൊലീസ് കേസെടുത്തു [NEWS]
advertisement
ഭാരത് ബയോടെക്കിന്റെയും സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും കോവിഡ് വാക്‌സിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിലാണ്. കേന്ദ്ര നിർദ്ദേശമനുസരിച്ചാണ് പ്രത്യേകസമിതി രൂപീകരിച്ചത്. ചീഫ് സെക്രട്ടറിയാണ് അധ്യക്ഷൻ. ആരോഗ്യവകുപ്പ് സെക്രട്ടറി, സംസ്ഥാന റിലീഫ് കമ്മിഷണർ, സംസ്ഥാന പൊലീസ് മേധാവി, എൻ.എച്ച്.എം ഡയറക്ടർ എന്നിവർ അടങ്ങുന്നതാണ് സംസ്ഥാനതല ടാസ്‌ക് ഫോഴ്സ്. ജില്ലാതലങ്ങളിൽ കളക്ടർമാരുടെ നേതൃത്വത്തിലും ടാസ്ക് ഫോഴ്സ് പ്രവർത്തിക്കും.
വാക്‌സിൻ സൂക്ഷിക്കാനുള്ള ശീതീകൃത സംവിധാനം ഒരുക്കുന്നത് മുതൽ ഗതാഗതം, വിതരണത്തിനായി ഉദ്യോഗസ്ഥർക്ക് ചുമതലകൾ നൽകൽ തുടങ്ങിയവയ്ക്ക് ടാസ്ക് ഫോഴ്സ് മാർഗരേഖ തയ്യാറാക്കണം. താഴേ തട്ടിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ആരോഗ്യപ്രവർത്തകർ, പൊലീസ്, പൊതുജനസമ്പർക്കം കൂടുതലുള്ള വിഭാഗങ്ങൾ തുടങ്ങിയവരെയാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകാൻ പരിഗണിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ളവർക്ക് മുൻഗണന നൽകണമെന്നും കേന്ദ്ര നിർദേശമുണ്ട്.
ബ്രേക്ക് ദി ചെയിന്‍, ജീവന്റെ വിലയുള്ള ജാഗ്രത തുടങ്ങിയവയ്ക്ക് ശേഷം പുതിയ കാമ്പയിൻ തുടങ്ങാനും തീരുമാനിച്ചു. 'മാസ്‌ക് ധരിക്കു കുടുംബത്തെ രക്ഷിക്കു' എന്ന കാമ്പയിന് സോഷ്യല്‍ മീഡിയയിലൂടെയും മറ്റ് ആധുനിക സംവിധാനങ്ങളിലൂടെയും കൂടുതല്‍ പ്രചാരണം നടത്തും. മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം കൂടുതല്‍ ഗൗരവത്തോടെ ജനങ്ങളില്‍ എത്തിക്കുകയാണ് ലക്ഷ്യം.