വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എൽഡിഎഫും യുഡിഎഫും മൂന്നിടത്ത് മുന്നേറ്റം തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കോര്‍പറേഷനുകളില്‍ എല്‍ഡിഎഫും കൊച്ചി, തൃശ്ശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ യുഡിഎഫും ആണ് ലീഡ് ചെയ്യുന്നത്.
പാലാ നഗരസഭയിൽ ജോസ് കെ മാണിയുടെ വരവ് എൽ ഡി എഫിന് ഗുണമായി. ഏഴ് സീറ്റുകളിലാണ് എൽ ഡി എഫ് മുന്നേറുന്നത്. കൊച്ചിയിൽ യു ഡി എഫിന്റെ മേയർ സ്ഥാനാർത്ഥി തോറ്റു. അതേസമയം, തിരുവനന്തപുരം കുന്നുകുഴി വാർഡിൽ എൽ ഡി എഫ് മേയർ സ്ഥാനാർത്ഥി എ ജി ഒലീന തോറ്റു. യു ഡി എഫ് സ്ഥാനാർത്ഥി മേരി പുഷ്‌പത്തിന് വിജയം.
advertisement
You may also like:Kerala Local Body Election Results 2020 LIVE: കോർപ്പറേഷനുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം; കണ്ണൂർ കോർപ്പറേഷനിൽ അക്കൗണ്ട് തുറന്ന് ബിജെപി
പത്ത് ജില്ലാ പഞ്ചായത്തുകളിൽ എല്‍ഡിഎഫ് മുന്നേറുമ്പോൾ നാല് ജില്ലാ പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫിന് മുന്നേറാനായത്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലാ പഞ്ചായത്തുകളിലാണ് എൽഡിഎഫ് മുന്നിൽ. കോട്ടയം ജില്ലാ പഞ്ചായത്തില്‍ ആദ്യം മുതല്‍ എല്‍ഡിഎഫാണ് മുന്നേറ്റം. ഇടുക്കി ജില്ലാ പഞ്ചായത്തും എല്‍ഡിഎഫിനൊപ്പമാണ്.
മൂന്നു ഘട്ടങ്ങളിലായി നടന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് ഇന്നു നടക്കുന്നത്. സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. കൗണ്ടിംഗ് പാസ് ലഭിച്ചിട്ടുള്ള കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് മാത്രമാണ് കൗണ്ടിംഗ് ഹാളില്‍ പ്രവേശിക്കാന്‍ അനുമതി. സ്ഥാനാര്‍ത്ഥിക്കും ചീഫ് ഇലക്ഷന്‍ ഏജന്റിനും ബ്ലോക്ക് വരണാധികാരിക്ക് കീഴിലുള്ള ഒരാള്‍ക്കും കൗണ്ടിംഗ് ഹാളില്‍ പ്രവേശനം അനുവദിക്കും.