കൊച്ചി കോർപ്പറേഷനിൽ ബിജെപി നില മെച്ചപ്പെടുത്തി. നാലിടത്ത് ബിജെപി വിജയിച്ചു. കഴിഞ്ഞ വർഷം 2സീറ്റിൽ മാത്രമായിരുന്നു വിജയിച്ചത്. കൊച്ചി കോർപ്പറേഷൻ രണ്ടാം വാർഡിൽ ലീഗ് വിമതൻ ടി കെ അഷറഫ് വിജയിച്ചു. കോഴിക്കോട് മുൻ മേയർ ഒ രാജഗോപാൽ പന്നിയങ്കരയിൽ തോറ്റു.
You may also like:കൊച്ചി കോർപറേഷനിലെ യു.ഡി.എഫ് മേയർ സ്ഥാനാർത്ഥി എൻ വേണുഗോപാൽ പരാജയപ്പെട്ടു
advertisement
പത്ത് ജില്ലാ പഞ്ചായത്തുകളിൽ എല്‍ഡിഎഫ് മുന്നേറുമ്പോൾ നാല് ജില്ലാ പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫിന് മുന്നേറാനായത്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലാ പഞ്ചായത്തുകളിലാണ് എൽഡിഎഫ് മുന്നിൽ. കോട്ടയം ജില്ലാ പഞ്ചായത്തില്‍ ആദ്യം മുതല്‍ എല്‍ഡിഎഫാണ് മുന്നേറ്റം. ഇടുക്കി ജില്ലാ പഞ്ചായത്തും എല്‍ഡിഎഫിനൊപ്പമാണ്.
You may also like:കീഴാറ്റൂരിൽ വയൽകിളി സ്ഥാനാർത്ഥിക്ക് തോൽവി
മൂന്നു ഘട്ടങ്ങളിലായി നടന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് ഇന്നു നടക്കുന്നത്. സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. കൗണ്ടിംഗ് പാസ് ലഭിച്ചിട്ടുള്ള കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് മാത്രമാണ് കൗണ്ടിംഗ് ഹാളില്‍ പ്രവേശിക്കാന്‍ അനുമതി. സ്ഥാനാര്‍ത്ഥിക്കും ചീഫ് ഇലക്ഷന്‍ ഏജന്റിനും ബ്ലോക്ക് വരണാധികാരിക്ക് കീഴിലുള്ള ഒരാള്‍ക്കും കൗണ്ടിംഗ് ഹാളില്‍ പ്രവേശനം അനുവദിക്കും.