Kerala Local Body Election 2020 Result | 8.30 കൊച്ചി കോർപറേഷനിലെ യു.ഡി.എഫ് മേയർ സ്ഥാനാർത്ഥി എൻ വേണുഗോപാൽ പരാജയപ്പെട്ടു

Last Updated:

തൃശൂർ മുൻസിപ്പാലിറ്റിയിൽ ബി.ജെ.പി നേതാവ് എൻ ഗോപാലകൃഷ്ണൺനും പിന്നിലാണ്.

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിൽ യു.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥി എൻ വേണുഗോപാൽ പരാജയപ്പെട്ടു.  ഐലൻഡ് നോർത്ത് വാർഡിലാണ് വേണുഗോപാൽ പരാജയപ്പെട്ടത്. ബി.ജെ.പി സ്ഥാനാർത്ഥിയോട് ഒറു വോട്ടിനായിരുന്നു സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ എൻ വേണുഗോപാലിന്റെ പരാജയം. ഐലൻഡ് നോർത്ത് വാർഡിൽ ബി.ജെ.പി സ്ഥാനാർഥി പത്മകുമാരിയാണ് വിജയിച്ചത്.
തൃശൂർ മുൻസിപ്പാലിറ്റിയിൽ ബി.ജെ.പി നേതാവ് എൻ ഗോപാലകൃഷ്ണൺനും പിന്നിലാണ്.
കൊല്ലം പരവൂർ നഗരസഭ വാർഡ് ഒന്നിൽ യുഡിഎഫ് വിജയിച്ചു. ആറ് നഗരസഭകളിൽ എൽഡിഎഫ് ലീഡു ചെയ്യുകയാണ്. പാലാ നഗരസഭയിൽ ഇടതുപക്ഷമാണ് ലീഡ് ചെയ്യുന്നത്.
advertisement
മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ലാ​ണ് ഇ​ന്നു ന​ട​ക്കു​ന്നത്. സം​സ്ഥാ​ന​ത്തെ 244 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ണ്ണു​ന്ന​ത്. കൗണ്ടിംഗ് പാസ് ലഭിച്ചിട്ടുള്ള കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് മാത്രമാണ് കൗണ്ടിംഗ് ഹാളില്‍ പ്രവേശിക്കാന്‍ അനുമതി. സ്ഥാനാര്‍ത്ഥിക്കും ചീഫ് ഇലക്ഷന്‍ ഏജന്റിനും ബ്ലോക്ക് വരണാധികാരിക്ക് കീഴിലുള്ള ഒരാള്‍ക്കും കൗണ്ടിംഗ് ഹാളില്‍ പ്രവേശനം അനുവദിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Local Body Election 2020 Result | 8.30 കൊച്ചി കോർപറേഷനിലെ യു.ഡി.എഫ് മേയർ സ്ഥാനാർത്ഥി എൻ വേണുഗോപാൽ പരാജയപ്പെട്ടു
Next Article
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement