Kerala Local Body Election 2020 Result |കീഴാറ്റൂരിൽ വയൽകിളി സ്ഥാനാർത്ഥിക്ക് തോൽവി; എൽഡിഎഫിന്റെ പി വത്സലയ്ക്ക് ജയം

Last Updated:

എൽഡിഎഫ് സ്ഥാനാർത്ഥി പി വത്സലയാണ് ഇവിടെ ജയിച്ചത്.

കണ്ണൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കീഴാറ്റൂരിൽ വയൽക്കിളികൾക്ക് തോൽവി. തളിപ്പറമ്പ് നഗരസഭയിലെ മുപ്പതാം വാര്‍ഡിൽ വയൽക്കിളി സ്ഥാനാർത്ഥിയായി മത്സരിച്ച പി ലതയാണ് തോറ്റത്. എൽഡിഎഫ് സ്ഥാനാർത്ഥി പി വത്സലയാണ് ഇവിടെ ജയിച്ചത്. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണിത്.
കീഴാറ്റൂര്‍ സമര നായകന്‍ സുരേഷ് കീഴാറ്റൂരിന്‍റെ ഭാര്യയാണ് പി ലത. കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി വയല്‍ നികത്തുന്നതിനെതിരെ പ്രതിഷേധവുമായാണ് വയല്‍ക്കിളികള്‍ മുന്നോട്ടു വന്നത്.
You may also like:കൊച്ചി കോർപറേഷനിലെ യു.ഡി.എഫ് മേയർ സ്ഥാനാർത്ഥി എൻ വേണുഗോപാൽ പരാജയപ്പെട്ടു
അതേസമയം, തളിപ്പറമ്പിൽ മൂന്നിടത്ത് എൻ ഡി എ ജയിച്ചു. തളിപ്പറമ്പ് തൃച്ചംബരത്ത് 126 വോട്ടിന് ബിജെപി ജയിച്ചു. കോടതിമൊട്ട 306 വോട്ടിനും പാലക്കുളങ്ങര 35 വോട്ടിനും ബിജെപി വിജയിച്ചു. പയ്യന്നൂർ നഗരസഭ 23 -ാം വാർഡ് LDF ലെ വസന്ത രവി 311 വോട്ടിന് വിജയിച്ചു.
advertisement
മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ലാ​ണ് ഇ​ന്നു ന​ട​ക്കു​ന്നത്. സം​സ്ഥാ​ന​ത്തെ 244 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ണ്ണു​ന്ന​ത്. കൗണ്ടിംഗ് പാസ് ലഭിച്ചിട്ടുള്ള കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് മാത്രമാണ് കൗണ്ടിംഗ് ഹാളില്‍ പ്രവേശിക്കാന്‍ അനുമതി. സ്ഥാനാര്‍ത്ഥിക്കും ചീഫ് ഇലക്ഷന്‍ ഏജന്റിനും ബ്ലോക്ക് വരണാധികാരിക്ക് കീഴിലുള്ള ഒരാള്‍ക്കും കൗണ്ടിംഗ് ഹാളില്‍ പ്രവേശനം അനുവദിക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Local Body Election 2020 Result |കീഴാറ്റൂരിൽ വയൽകിളി സ്ഥാനാർത്ഥിക്ക് തോൽവി; എൽഡിഎഫിന്റെ പി വത്സലയ്ക്ക് ജയം
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement