എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ പ്രകാശ് ജാവദേക്കറുമായി ചര്‍ച്ച നടത്തിയെന്ന കെ.സുധാകരന്‍റെ ആരോപണത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. കൂട്ടുകെട്ടുകളിൽ ഇപി ജയരാജൻ ശ്രദ്ധ കാണിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.പാപിയുടെ കൂടെ ശിവന്‍കൂടിയാല്‍ ശിവനും പാപിയായിടും. എന്നാൽ ഇ.പി ജയരാജന്‍ ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയെന്ന ആരോപണം മുഖ്യമന്ത്രി തള്ളി.
advertisement
ഇ. പി ജയരാജനെതിരെ നടക്കുന്നത് തെരഞ്ഞെടുപ്പ് മുന്നണിൽ കണ്ടുള്ള തെറ്റായ പ്രചാരണം ആണെന്നും, ഇതിനു പിന്നിൽ ശക്തമായ ഗൂഢാലോചന ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു..ഇതര രാഷ്ട്രീയ പാർട്ടി നേതാക്കളുമായി ചർച്ച നടത്തുന്നതിൽ തെറ്റില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
പോളിങ് തുടങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരതന്നെയാണ് ഭൂരിഭാഗം ബൂത്തുകളിലും കാണാന്‍ കഴിയുന്നത്. ചിലയിടങ്ങളില്‍ വോട്ടിങ് മെഷീനുകള്‍ തകരാറിയായത് പോളിങ് തുടങ്ങുന്നത് വൈകുന്നതിന് കാരണമായി. പകരം മെഷീനുകള്‍ എത്തിച്ച് പലയിടത്തും വോട്ടിങ് പുനരാരംഭിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളും സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും അടക്കമുള്ള വോട്ടര്‍മാരും രാവിലെ തന്നെ ബൂത്തുകളിലെത്തി സമ്മതിദാനാവകാശം രേഖപ്പെടുത്തി.