നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാതെയാണ് ബോട്ട് സർവീസ് നടത്തിയിരുന്നത്. മത്സ്യ ബന്ധന ബോട്ടാണ് യാത്രാ ബോട്ടാക്കി മാറ്റാൻ ഉടമ അപേക്ഷ നൽകിയിരുന്നത്. ഇതിനായുള്ള നിബന്ധനകൾ പാലിച്ചില്ലെന്ന് മാരിടൈം ബോർഡ് സർവെയറുടെ പരിശോധനയിൽ കണ്ടെത്തി. തുടർന്ന് ഇവ പരിഹരിച്ചതായി കാണിച്ച് വീണ്ടും അപേക്ഷ നൽകുകയായിരുന്നു.
രണ്ടാമത് നൽകിയ അപേക്ഷയിൽ സർവെയർ വീണ്ടും ബോട്ട് പരിശോധിച്ചു. ഇതിന്റെ ഫലം വരുന്നതിനു മുമ്പ് തന്നെ കഴിഞ്ഞ മാസം ബോട്ട് സർവീസ് ആരംഭിച്ചു. ആദ്യം അപേക്ഷ നൽകി ഫിറ്റനസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോൾ ലഭിച്ച രജിസ്‌ട്രേഷൻ നമ്പർ KIV/BPR/99/23 ബോട്ടിന്റെ യഥാർഥ രജിസ്‌ട്രേഷൻ നമ്പറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഉടമ സർവീസ് ആരംഭിച്ചതെന്ന് മാരിടൈം ബോർഡ് പറയുന്നു.
advertisement
Also Read- താനൂർ ബോട്ടപകടം അന്വേഷണത്തിന് പ്രത്യേക സംഘം; Dysp യുടെ നേതൃത്വത്തിൽ 14 അംഗ സംഘം
അപകടമുണ്ടായതിനു പിന്നാലെ ഒളിവിലായിരുന്ന ബോട്ടുടമ നാസറിനെ ഇന്നലെ വൈകിട്ട് കോഴിക്കോടു നിന്നും അറസ്റ്റ് ചെയ്തിരുന്നു. നരഹത്യയാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയാണ് താനൂർ പൂരപ്പുഴയിൽ തൂവൽതീരത്തിനു സമീപം ബോട്ട് മറിഞ്ഞ് 15 കുട്ടികളടക്കം 22 പേർ മരിച്ചത്. മരിച്ചവരിൽ 12 പേർ ഒരു കുടുംബത്തിലെ അംഗങ്ങളായിരുന്നു.