HOME /NEWS /Kerala / താനൂർ ബോട്ടപക‌ടം അന്വേഷണത്തിന് പ്രത്യേക സംഘം; Dysp യുടെ നേതൃത്വത്തിൽ 14 അംഗ സംഘം

താനൂർ ബോട്ടപക‌ടം അന്വേഷണത്തിന് പ്രത്യേക സംഘം; Dysp യുടെ നേതൃത്വത്തിൽ 14 അംഗ സംഘം

ഇന്നലെ രാത്രിയാണ് താനൂരിൽ 15 കുട്ടികളടക്കം 22 പേർക്ക് ജീവൻ നഷ്ടമായ ദുരന്തമുണ്ടായത്

ഇന്നലെ രാത്രിയാണ് താനൂരിൽ 15 കുട്ടികളടക്കം 22 പേർക്ക് ജീവൻ നഷ്ടമായ ദുരന്തമുണ്ടായത്

ഇന്നലെ രാത്രിയാണ് താനൂരിൽ 15 കുട്ടികളടക്കം 22 പേർക്ക് ജീവൻ നഷ്ടമായ ദുരന്തമുണ്ടായത്

  • Share this:

    മലപ്പുറം: താനൂരിലുണ്ടായ ബോട്ടപകടം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 14 അം​ഗ സംഘമാണ് ദുരന്തത്തെ കുറിച്ച് അന്വേഷിക്കുക. മലപ്പുറം എസ് പി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.

    ഇന്നലെ രാത്രിയാണ് താനൂരിൽ 15 കുട്ടികളടക്കം 22 പേർക്ക് ജീവൻ നഷ്ടമായ ദുരന്തമുണ്ടായത്. മരിച്ചവരിൽ 12 പേർ ഒരു കുടുംബത്തിലെ അംഗങ്ങളായിരുന്നു. അപകടത്തിൽ മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

    Also Read- താനൂർ‌ ബോട്ടപകടം; ബോട്ടുടമ നാസർ അറസ്റ്റിൽ

    അപകടമുണ്ടായതിനു പിന്നാലെ ഒളിവിലായിരുന്ന ബോട്ടുടമ നാസറിനെ ഇന്ന് വൈകിട്ട് കോഴിക്കോടു നിന്നും അറസ്റ്റ് ചെയ്തിരുന്നു. നരഹത്യയാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

    Also Read- താനൂർ ബോട്ടപകടത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

    ബോട്ടുനിർമാണത്തിലെ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചായിരുന്നു അറ്റ്ലാന്റിക് എന്ന ബോട്ട് സർവീസ് നടത്തിയരുന്നത് എന്നാണ് കണ്ടെത്തിൽ. ഇതാണ് 22 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് പ്രധാന കാരണമായത്.

    അപകടത്തിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ആലപ്പുഴ ചീഫ് പോർട്ട് സർവേയറും പത്ത് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണം. മേയ് 19 ന് തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Malappuram, Tanur boat tragedy