'നമുക്കൊപ്പമുണ്ടായിരുന്ന 22 പേർ;അവരുടെ ചിരി നിമിഷങ്ങൾ മുങ്ങിപ്പോയത് നമ്മുടെയെല്ലാം വേദനയിലേക്കാണ്'; മഞ്ജുവാര്യർ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
അവരുടെ ചിരി നിമിഷങ്ങൾ മുങ്ങിപ്പോയത് നമ്മുടെയെല്ലാം വേദനയിലേക്കാണെന്നും നിത്യതയിൽ അവർ സ്വസ്ഥരായിരിക്കട്ടെയെന്നും മഞ്ജുവാര്യർ
മലപ്പുറം: താനൂർ ബോട്ടപകടത്തിൽ അനുശോചിച്ച് മഞ്ജുവാര്യർ. ഇന്നലെ വരെ നമുക്കൊപ്പമുണ്ടായിരുന്ന 22 പേർ ഇന്ന് ഇല്ല എന്നത് ഒരുപാട് സങ്കടപ്പെടുത്തുന്നു എന്നും മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു. അവരുടെ ചിരി നിമിഷങ്ങൾ മുങ്ങിപ്പോയത് നമ്മുടെയെല്ലാം വേദനയിലേക്കാണെന്നും നിത്യതയിൽ അവർ സ്വസ്ഥരായിരിക്കട്ടെയെന്നും താരം കുറിച്ചു.
പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രാർഥിക്കുന്നതായും മഞ്ജു പറയുന്നു. താനൂർ ബോട്ടപകടത്തിൽ 22 പേരാണ് മരിച്ചത്. ഇവരിൽ 15 പേർ കുട്ടികളും അഞ്ച് പേർ സ്ത്രീകളും രണ്ട് പേർ പുരുഷന്മാരുമായിരുന്നു.
ഞായറാഴ്ച രാത്രിയാണ് അപകടം നടന്നത്. അറ്റ്‌ലാന്റിക് എന്ന ബോട്ടിലെ രണ്ടുതട്ടിലും യാത്രക്കാരുണ്ടായിരുന്നു. കരയിൽനിന്ന് 300 മീറ്റർ ദൂരത്തുള്ളപ്പോൾ വലതുവശത്തേക്ക് ചെരിഞ്ഞ ബോട്ട് തലകീഴായി മറിയുകയായിരുന്നു.
advertisement
മഞ്ജുവാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്
താനൂർ ബോട്ടപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി. ഇന്നലെ വരെ നമുക്കൊപ്പമുണ്ടായിരുന്ന 22 പേർ ഇന്ന് ഇല്ല എന്നത് ഒരുപാട് സങ്കടപ്പെടുത്തുന്നു. അവരുടെ ചിരി നിമിഷങ്ങൾ മുങ്ങിപ്പോയത് നമ്മുടെയെല്ലാം വേദനയിലേക്കാണ്. നിത്യതയിൽ അവർ സ്വസ്ഥരായിരിക്കട്ടെ. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രാർഥനകൾ..
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 08, 2023 10:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'നമുക്കൊപ്പമുണ്ടായിരുന്ന 22 പേർ;അവരുടെ ചിരി നിമിഷങ്ങൾ മുങ്ങിപ്പോയത് നമ്മുടെയെല്ലാം വേദനയിലേക്കാണ്'; മഞ്ജുവാര്യർ