TRENDING:

കോവിൻ സൈറ്റിൽ വാക്‌സിൻ സ്ലോട്ട് കിട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുവോ ?; പ്രതിവിധി നിർദേശിച്ച് കേരള പൊലീസ്

Last Updated:

വാക്സിൻഫൈൻഡ് വെബ്സൈറ്റ് വഴി വാക്സിൻ സ്ലോട്ട് തിരയുക എളുപ്പമാകുമെന്നാണ് കേരള പൊലീസ് അറിയിച്ചിരിക്കുന്നത്. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കോവിഡ് വാക്സിൻ ബുക്ക് ചെയ്യുന്നത് ഭൂരിഭാഗംപേർക്കും പ്രയാസകരമായി മാറുകയാണ്. ഔദ്യോദിക വെബ്സൈറ്റായ കോവിൻ വഴിയാണ് വാക്സിൻ ബുക്ക് ചെയ്യേണ്ടത്. ഇതുവഴി സ്ലോട്ട് കിട്ടാൻ പ്രയാസം അനുഭവിക്കുന്നുവെന്നാണ് പലരുടെയും പരാതി. ഇപ്പോൾ ഇതിന് പ്രതിവിധി നിർദേശിച്ചിരിക്കുകയാണ് കേരള പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് അറിയിപ്പ് നൽകിയിരിക്കുന്നത്. വാക്സിൻഫൈൻഡ് വെബ്സൈറ്റ് വഴി വാക്സിൻ സ്ലോട്ട് തിരയുക എളുപ്പമാകുമെന്നാണ് കേരള പൊലീസ് അറിയിച്ചിരിക്കുന്നത്. MashupStack ഉം കേരളാ പൊലീസ് സൈബർഡോമും ചേർന്നാണ് ഈ വെബ്സൈറ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

Also Read- Covid 19| സംസ്ഥാനത്ത് ഇന്ന് 12,617 പേർക്ക് കോവിഡ്; 141 മരണം; ടിപിആർ നിരക്ക് 9.57

കുറിപ്പ് ഇങ്ങനെ

കോവിൻ സൈറ്റിൽ വാക്‌സിൻ സ്ലോട്ട് കിട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുവോ ?

എങ്കിൽ vaccinefind.in വെബ്‌സൈറ്റിന് നിങ്ങളെ സഹായിക്കും. ലാപ്ടോപ്പിലും മൊബൈൽ ഫോണിലും വാക്‌സിൻ സ്ലോട്ട് തിരയുന്നത് ഇത് നിങ്ങൾക്ക് വളരെ സഹായകരമാണ്. ഒട്ടുമിയ്ക്ക വെബ്സൈറ്റുകളും ആപ്പുകളും ഒരു ആഴ്ചത്തെ സ്ലോട്ടുകൾ കാണിക്കുമ്പോൾ, ഈ വെബ്സൈറ്റിൽ അടുത്ത രണ്ട് ആഴ്ചത്തെ വാക്‌സിൻ സ്ലോട്ടുകൾ നമുക്ക് കണ്ടെത്തിത്തരും എന്നതാണ് ഇതിൻറെ പ്രത്യേകത. വാക്‌സിൻ ലഭ്യമായ ദിവസങ്ങൾ പച്ച നിറത്തിൽ രേഖപ്പെടുത്തി കാണിക്കുന്നത് കാരണം വേ​ഗത്തിൽ ഒഴിവുള്ള തീയതി കണ്ടെത്തി ബുക്ക് ചെയ്യാനുമാകും.

advertisement

Also Read- ഫൈസര്‍ വാക്‌സിന് ഇന്ത്യയില്‍ ഉടന്‍ അനുമതി നല്‍കും; നടപടികള്‍ അവസാന ഘട്ടത്തില്‍

വാക്‌സിൻ സ്ലോട്ടുകളുടെ ലഭ്യത ഓരോ 30 സെക്കന്റിലും ചെക്ക് ചെയ്യുന്നതിലൂടെ ആളുകൾക്ക് വാക്‌സിൻ വരുന്നത് പെട്ടെന്നു തന്നെ അറിയാൻ സാധിക്കുന്നു. അഥവാ സ്ലോട്ടുകൾ ലഭ്യമല്ലെങ്കിൽ, വെബ്സൈറ്റ് ഓട്ടോമാറ്റിക് ആയി അടുത്ത ലഭ്യമായ വാക്‌സിൻ സ്ലോട്ട് തിരയുകയും ആളുകളെ ബ്രൗസറിൽ സൗണ്ട് വഴി അറിയിക്കുകയും ചെയ്യും.

advertisement

ഒരു തവണ സംസ്ഥാനവും ജില്ലയും തെരഞ്ഞെടുത്താൽ, പിന്നീട് ബ്രൗസർ തുറക്കുമ്പോൾത്തന്നെ വാക്‌സിൻ സ്ലോട്ട് ലഭ്യമാണോ എന്നത് നമുക്ക് അറിയാൻ സാധിക്കും. നമ്മൾ തെരഞ്ഞെടുക്കുന്ന ഓപ്ഷനുകൾ ബ്രൗസറിൽ സേവ് ചെയ്യുന്നതിലൂടെ വാക്‌സിൻ തിരയുന്ന പ്രക്രിയ വളരെ ആയാസ രഹിതമാകുന്നു. പെട്ടെന്നു സ്ലോട്ടുകൾ കണ്ടെത്തുന്നതിന് 40 + ഫിൽട്ടറും, ഡോസ് 1 , ഡോസ് 2 ഫിൽട്ടറും സൈറ്റിൽ നൽകിയിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം ഉൾപ്പടെ 11 ഭാഷകളിൽ ഈ വെബ്സൈറ്റ് ലഭ്യമാണ്. MashupStack ഉം കേരളാ പൊലീസ് സൈബർഡോമും ചേർന്നാണ് ഈ വെബ്സൈറ്റ് വികസിപ്പിച്ചെടുത്തത്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിൻ സൈറ്റിൽ വാക്‌സിൻ സ്ലോട്ട് കിട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുവോ ?; പ്രതിവിധി നിർദേശിച്ച് കേരള പൊലീസ്
Open in App
Home
Video
Impact Shorts
Web Stories