എയർപോർട്ട് ടാക്സി ഡ്രൈവറായ ജസ്റ്റിനാണ് അപകടത്തിൽ പെട്ടത്.ഒഴുക്കിൽപ്പെട്ട കാർ തള്ളി മാറ്റുന്നതിനിടെയാണ് യുവാവ് ഒഴുക്കിൽ പെട്ടത്. രാത്രി ഒരു മണിയോടെ അപകടം ഉണ്ടായത്.
ദേശീയ ദുരന്തനിവാരണ സേന മണർകാട് അപകടസ്ഥലത്തെത്തി. അപകടത്തിൽ പെട്ട ജസ്റ്റിനായി തെരച്ചിൽ ആരംഭിച്ചു.
മീനച്ചിലാറ്റിൽ ജലനിരപ്പുയർന്നതിനെ തുടര്‍ന്ന് കോട്ടയം നഗരത്തിൽ വെള്ളം കയറിയിരിക്കുകയാണ്. വൈക്കം, ചങ്ങനാശേരി, കോട്ടയം താലൂക്കുകളിൽ സ്ഥിതി രൂക്ഷമാണ്. ജില്ലയിലെ ഏഴു പ്രധാന റോഡുകൾ വെള്ളത്തിനടിയിലാണ്.
ശക്തമായ മഴയെ തുടർന്ന് കല്ലറ 110 പാടശേഖരത്തില്‍ മടവീഴ്ചയുണ്ടായി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ദുരിതാശ്വാസ ക്യാംപുകളും തുറന്നു.
advertisement
TRENDING:Rajamala Tragedy | പെട്ടിമുടിയിൽ കാണാതായത് 19 വിദ്യാർഥികളെ; 2 പേരുടെ മൃതദേഹം കണ്ടെടുത്തു
[NEWS]Disha Salian| 'എന്റെ മകൾ ഗർഭിണിയായിരുന്നില്ല; പീഡിപ്പിക്കപ്പെട്ടിട്ടില്ല'; ദിഷയുടെ കുടുംബം
[PHOTO]
വെള്ളം കയറിയതിനെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ട റോഡുകളും വാഹനങ്ങള്‍ക്ക് പോകാവുന്ന പകരം റൂട്ടുകളും
1. ആലപ്പുഴ-ചങ്ങനാശേരി റോഡ്(പൂര്‍ണമായും വെള്ളത്തില്‍. (പകരം വഴികളില്ല)
2.കോട്ടയം കുമരകം റോഡില്‍ ഇല്ലിക്കലില്‍ 600 മീറ്റര്‍ ദുരം(വാഹനങ്ങള്‍ ആലുംമൂട്ടില്‍നിന്നും ടോള്‍ ഗേറ്റ് റോഡിലൂടെ പോകണം.)
3.പാലാ-ഈരാറ്റുപേട്ട റോഡില്‍ മൂന്നാനിയില്‍ 200 മീറ്റര്‍. (വാഹനങ്ങള്‍ പ്രവിത്താനത്തുനിന്നും പ്ലാശനാല്‍ ബൈപാസ് റോഡിലൂടെ പോകണം)
4. പാലാ ഏറ്റുമാനൂര്‍ റോഡില്‍ കൊട്ടാരമറ്റം സ്റ്റാന്റില്‍. (വാഹനങ്ങള്‍ പാലാ ബൈപാസ് റോഡിലൂടെ പോകണം)
5. മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപാസ് റോഡില്‍ പ്ലാമുറി ഭാഗത്ത് 700 മീറ്റര്‍. (വാഹനങ്ങള്‍ അയര്‍കുന്നത്തുനിന്ന് തിരുവഞ്ചൂര്‍ വഴി ഏറ്റുമാനൂര്‍ക്ക് പോകണം)
6. എം.സി റോഡ് നാഗമ്പടം മാതൃഭൂമിക്കു സമീപം. (ചുങ്കത്തുനിന്നും മെഡിക്കല്‍ കോളേജ് വഴിക്ക് പോകാം.)
7. തലയോലപ്പറമ്പ്-വൈക്കം റോഡില്‍ വടയാര്‍. (തലയോലപ്പറമ്പ് പള്ളിക്കവലയില്‍നിന്നും കാഞ്ഞിരമറ്റം വഴി പോകാം)
