Disha Salian| 'എന്റെ മകൾ ഗർഭിണിയായിരുന്നില്ല; പീഡിപ്പിക്കപ്പെട്ടിട്ടില്ല'; ദിഷയുടെ കുടുംബം
- Published by:Gowthamy GG
- news18-malayalam
Last Updated:
മകൾ മരിച്ചതിനു പിന്നാലെ അവളുടെ പ്രതിച്ഛായ തകർക്കുകയാണെന്നും മകളുടെ മരണത്തിൽ ആരെയും സംശമില്ലെന്നും അവർ വ്യക്തമാക്കി. മുംബൈ പൊലീസിന്റെ അന്വേഷണത്തിൽ അതൃപ്തി ഇല്ലെന്നും അവർ പറഞ്ഞു.
advertisement
advertisement
advertisement
advertisement
advertisement
മാധ്യമങ്ങൾക്ക് എന്തും പറയാനുള്ള അധികാരമുള്ള പോലെ ഞങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യത സംരക്ഷിക്കാനും അധികാരമുണ്ട്. ഞങ്ങളുടെ ജീവിതത്തിൽ ഇടപെടരുത്. എല്ലാവരോടുമുള്ള അഭ്യർഥനയാണ്, പൊലീസ് ഞങ്ങളോട് എല്ലാം പറഞ്ഞിട്ടുണ്ട്. കേസിലെ തെളിവുകളും പോസ്റ്റുമോർട്ടം റിപ്പോർട്ടുമെല്ലാം കാണിച്ച് തന്നിട്ടുണ്ട്. എന്റെ മകൾ ഗർഭിണിയായിരുന്നില്ല, അവൾ പീഡിപ്പിക്കപ്പെട്ടിട്ടില്ല, അവളുടെ അവയവങ്ങളെല്ലാം നല്ല നിലയിൽ തന്നെയായിരുന്നു. -ദിഷയുടെ പിതാവ് സതീഷ് സാലിയൻ പറഞ്ഞു.
advertisement
advertisement
ദിഷയും പ്രതിശ്രുത വരന്‍ റോഹൻ റോയിയും ലോക്ക്ഡൗണിനു ശേഷം വിവാഹിതരാകാൻ തീരുമാനിച്ചിരുന്നതായും കുടുംബം വ്യക്തമാക്കുന്നു. ജോലി സംബന്ധമായ ചില സമ്മർദങ്ങൾ ദിഷയ്ക്ക് ഉണ്ടായിരുന്നതായും കുടുംബം വ്യക്തമാക്കി. ദിഷയുടെ മാനസിക സമ്മർദം അവളെ ആത്മഹത്യയിലേക്ക് എത്തിക്കുമെന്ന് കരുതിയിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി.
advertisement
advertisement
സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്യുന്നതിന് ഒരാഴ്ച മുമ്പാണ് സുശാന്തിന്റെ മുൻ മാനേജറായിരുന്ന ദിഷ സാലിയൻ ആത്മഹത്യ ചെയ്തത്. ജൂൺ ഒമ്പതിന് ഫ്ലാറ്റിലെ 14ാമത്തെ നിലയിൽ നിന്ന് ചാടിയാമ് ദിഷ ആത്മഹത്യ ചെയ്തത്. ദിഷയുടെയും സുശാന്തിന്റെയും ആത്മഹത്യകൾ തമ്മിൽ ബന്ധമുണ്ടെന്ന തരത്തിലും പ്രചരണങ്ങളുണ്ടായിരുന്നു. ഇതിനു പിന്നാലെ ദിഷയുടെ കുടുംബം പ്രതികരണവുമായി എത്തിയത്.