മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ കാണാതായത് 19 സ്കൂൾ വിദ്യാർഥികളെ. ഉരുൾപൊട്ടലിൽ ഒലിച്ച് പോയ നാലു ലയങ്ങളിൽ താമസിച്ചിരുന്ന ഈ കുട്ടികൾ മൂന്നാറിലെ സ്കൂളുകളിൽ പഠിച്ചിരുന്നവരാണ്. കാണാതായവരിൽ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
എസ്. ലാവണ്യ, ഹേമ, ആർ.വിദ്യ, വിനോദിനി, ജനനി, രാജലക്ഷ്മി, പ്രിയദർശിനി (ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ, മൂന്നാർ) ജഗദീശ്വരി (ഗവ. ഹൈസ്കൂൾ, മൂന്നാർ), വിശാൽ (സെന്റ് മേരീസ് യുപിഎസ്, മറയൂർ), ലക്ഷ്യശ്രീ, അശ്വന്ത് രാജ് (കാർമലഗിരി പബ്ലിക് സ്കൂൾ, കൊരണ്ടക്കാട്), ലക്സ്നശ്രി, വിജയലക്ഷ്മി, വിഷ്ണു (എഎൽപിഎസ്, രാജമല), ജോഷ്വ, സഞ്ജയ്, സിന്ധുജ, ഗൗസിക, ശിവരഞ്ജിനി (ഫാത്തിമ മാതാ ഹൈസ്കൂൾ, ചിന്നക്കനാൽ). സിന്ധുജ, സഞ്ജയ് എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെടുത്തത്.
പെട്ടിമുടിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി. ശനിയാഴ്ച സന്ധ്യയ്ക്ക് 6 വരെ നടത്തിയ തിരച്ചിലിനിടെ കണ്ടെടുത്ത 8 പേരും മരിച്ചിരുന്നു. കണ്ടെത്താൻ ബാക്കിയുള്ള 40 പേർക്കായി ഇന്നും തിരച്ചിൽ തുടരും. 26 മൃതദേഹങ്ങളും രാജമല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം സമീപത്തെ മൈതാനത്ത് മൂന്നു കുഴികളിലായി കൂട്ടത്തോടെയാണു സംസ്കരിച്ചത്.
You may also like:Rajamala Tragedy | പെട്ടിമുടി ദുരന്തത്തിൽ മരണം 26 ആയി; ഇനിയും കണ്ടെത്താനുള്ളത് 40 പേരെ [NEWS]'സഹായിക്കാന്‍ അവൻ മുന്നിലുണ്ടാകും'; ക്യാപ്റ്റന്‍ ദീപക് സാഥെയെ കുറിച്ച് മാതാപിതാക്കള്‍ [NEWS] 'പെട്ടിമുടിയിലും കരിപ്പൂരിലും മുഖ്യമന്ത്രിക്ക് രണ്ട് തരം സമീപനം; തകര കൂരയിൽ കഴിയുന്നവർക്ക് വേണ്ടി പറയാൻ ആളില്ല' [NEWS]
വിജില (47), കുട്ടിരാജ് (48), പവൻ തായ് (52), ഷൺമുഖ അയ്യൻ (58), മണികണ്ഠൻ (20), ദീപക് (18), പ്രഭ (55), ഭാരതി രാജ (35) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെടുത്തത്. വെള്ളിയാഴ്ച മരിച്ചവരിലൊരാൾ സരോജ (58) ആണെന്ന് ഇന്നലെ തിരിച്ചറിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.