TRENDING:

KTU exam postponed | കനത്ത മഴ; സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

Last Updated:

ചില ജില്ലകളിലെ അതിതീവ്ര മഴയെ തുടര്‍ന്നാണ് തീരുമാനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: അതിതീവ്ര മഴയെ തുടര്‍ന്ന് എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (KTU exam)ഈ മാസം 20, 22 തീയതികളില്‍ നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ (Exam) മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. രണ്ടാം സെമസ്റ്റര്‍ ബി ടെക്, ബി ആര്‍ക്, ബി എച് എം സി ടി, ബി ഡെസ് പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

അതേ സമയം 21, 23 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച പി.എസ്.സി പരീക്ഷകള്‍ (PSC Exams) മാറ്റി വെച്ചു. പുതുക്കിയ തീയതികള്‍ (Exam Date) പിന്നീട് അറിയിക്കും. ചില ജില്ലകളിലെ അതിതീവ്ര മഴയെ തുടര്‍ന്നാണ് തീരുമാനം. കനത്തമഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് നടത്താനിരുന്ന ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിയിരുന്നു. ആരോഗ്യ സര്‍വകലാശാല, കേരള, എം ജി, കാലിക്കറ്റ്, കുസാറ്റ്, സാങ്കേതിക സര്‍വകലാശാലകള്‍ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. മറ്റു ദിവസത്തെ പരീക്ഷകള്‍ക്കു മാറ്റമില്ല.

advertisement

കണ്ണൂര്‍ സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന രണ്ടാംവര്‍ഷ വിദൂരവിദ്യാഭ്യാസ ബിരുദ (ഏപ്രില്‍ 2021) പരീക്ഷകളും ഐ ടി പഠനവകുപ്പിലെ ഒന്നാം സെമസ്റ്റര്‍ എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ് (നവംബര്‍ 2020) പരീക്ഷകളും മാറ്റി. തലശ്ശേരി കാമ്പസിലെ ഒന്നാം സെമസ്റ്റര്‍ എം.ബി.എ. പരീക്ഷകള്‍ക്ക് മാറ്റമില്ല. തിങ്കളാഴ്ച നടത്താനിരുന്ന എച്ച്.ഡി.സി. പരീക്ഷകള്‍ മാറ്റിവെച്ചതായി സംസ്ഥാന സഹകരണ യൂണിയന്‍ പരീക്ഷാ ബോര്‍ഡും അറിയിച്ചു.

Idukki Dam | ഇടുക്കി ഡാം നാളെ രാവിലെ തുറക്കും; സമീപവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി

advertisement

ഇടുക്കി ഡാം(Idukki Dam) തുറക്കാന്‍ തീരുമാനം. നാളെ രാവിലെ 11 മണിയ്ക്ക് ഇടുക്കി ഡാം തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. അണക്കെട്ടിന്റെ സമീപവാസികള്‍ക്ക് ജില്ലാഭരണകൂടം ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി അണക്കെട്ടില്‍ ഇന്ന് വൈകിട്ട് ആറുമണിക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. നാളെ രാവിലെ അപ്പര്‍ റൂള്‍ ലെവല്‍ ആയ 2398.86 അടിയില്‍ ജലനിരപ്പ് എത്തും.

ചൊവ്വാഴ്ച രാവിലെ ഇടുക്കി ഡാം(ചെറുതോണി) തുറക്കുന്നതിനാല്‍ പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു.

advertisement

അതേസമയം വരും ദിവസങ്ങളിലെ മഴയും കൂടി കണക്കിലെടുത്ത് കക്കി ഡാം തുറന്നു. ഷോളയാറില്‍ നിന്ന് കൂടുതല്‍ വെള്ളമെത്തുന്നതിനാല്‍ ചാലക്കുടിയില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.

Also Read-PSC Exam Postponed| മഴക്കെടുതി: പി.എസ്.സി പരീക്ഷകൾ മാറ്റി

പറമ്പിക്കുളത്ത് നിന്നും 6000 ഘനയടി വെള്ളവും ഷോളയാറില്‍ നിന്ന് 3500 ഘനയടി വെള്ളവുമാണ് ഒഴുക്കുന്നത്. വൈകീട്ട് 4 നും 6 നും ഇടയില്‍ ചാലക്കുടി പുഴയില്‍ വെള്ളം ഉയരുമെന്നാണ് നിലവില്‍ കണക്കാക്കുന്നത്. ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളി ലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. ഉടന്‍ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറണമെന്നാണ് നിര്‍ദ്ദേശം.

advertisement

Also Read-Kerala Rains| മാർട്ടിനും കുടുംബവും ഇനി ഉറങ്ങും രണ്ട് കല്ലറകളിൽ; വിതുമ്പലോടെ ആറുപേർക്കും വിടനൽകി കാവാലി

അതേസമയം ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ നാളെ തുറക്കും. രാവിലെ ആറു മണി മുതല്‍ ഷട്ടര്‍ പരമാവധി 80 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തുക. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കനത്ത മഴയെ തുടര്‍ന്ന് ചിമ്മിനി ഡാമിന്റെ ഷട്ടര്‍ 10 സെ. മീറ്ററില്‍ നിന്ന് 13 സെ. മീറ്ററായി ഉയര്‍ത്തി. ഡാമിലെ വെള്ളം ഒഴുകിയെത്തുന്ന താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
KTU exam postponed | കനത്ത മഴ; സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
Open in App
Home
Video
Impact Shorts
Web Stories