advertisement

PSC Exam Postponed| മഴക്കെടുതി: പി.എസ്.സി പരീക്ഷകൾ മാറ്റി

Last Updated:

പുതുക്കിയ തീയതികൾ (Exam Date) പിന്നീട് അറിയിക്കും.

പി.എസ്.സി
പി.എസ്.സി
തിരുവനന്തപുരം: അതിതീവ്ര മഴയെ തുടർന്ന് 21, 23 തീയതികളിൽ നടത്താൻ നിശ്ചയിച്ച പി.എസ്.സി പരീക്ഷകൾ (PSC Exams) മാറ്റി വെച്ചു. പുതുക്കിയ തീയതികൾ (Exam Date) പിന്നീട് അറിയിക്കും. ചില ജില്ലകളിലെ അതിതീവ്ര മഴയെ തുടർന്നാണ് തീരുമാനം.
കനത്തമഴയുടെ പശ്ചാത്തലത്തിൽ ഇന്ന് നടത്താനിരുന്ന ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിയിരുന്നു. ആരോഗ്യ സർവകലാശാല, കേരള, എം ജി, കാലിക്കറ്റ്, കുസാറ്റ്, സാങ്കേതിക സർവകലാശാലകൾ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. മറ്റുദിവസത്തെ പരീക്ഷകൾക്കു മാറ്റമില്ല.
കണ്ണൂർ സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന രണ്ടാംവർഷ വിദൂരവിദ്യാഭ്യാസ ബിരുദ (ഏപ്രിൽ 2021) പരീക്ഷകളും ഐ ടി പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.എസ്‌സി. കംപ്യൂട്ടർ സയൻസ് (നവംബർ 2020) പരീക്ഷകളും മാറ്റി. തലശ്ശേരി കാമ്പസിലെ ഒന്നാം സെമസ്റ്റർ എം.ബി.എ. പരീക്ഷകൾക്ക് മാറ്റമില്ല. തിങ്കളാഴ്ച നടത്താനിരുന്ന എച്ച്.ഡി.സി. പരീക്ഷകൾ മാറ്റിവെച്ചതായി സംസ്ഥാന സഹകരണ യൂണിയൻ പരീക്ഷാ ബോർഡും അറിയിച്ചു.
advertisement
ശക്തമായ മഴ തുടരുകയാണെങ്കില്‍ ഇടുക്കി ഡാം തുറക്കേണ്ടിവരും; മന്ത്രി കെ കൃഷ്ണന്‍കുട്ടി
സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണെങ്കില്‍ ഇടുക്കി ഡാം(Idukki dam) തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇടുക്കി ഡാമില്‍ നിലവില്‍ ഓറഞ്ച് അലര്‍ട്ട്(Orange Alert) ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2397.86 അടിയാകുമ്പോള്‍ റെഡ് അലര്‍ട്ട്(Red Alert) പ്രഖ്യാപിക്കും. എന്നാല്‍ വളരെ വേഗത്തില്‍ ഡാം തുറക്കുന്നതിലേക്ക് കടക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ഇടമലയാറും ഇടുക്കിയും ഒരുമിച്ച് തുറക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഡാമുകള്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കും. ഇടുക്കി ഡാമിന്റെ സംഭരണശേഷി 2403 ആണ്. ഇത് എത്തുന്നത് വരെ കാത്തുനില്‍ക്കേണ്ടെന്നാണ് കെഎസ്ഇബി അധികൃതരും മന്ത്രിയും വ്യക്തമാക്കുന്നത്.
advertisement
രണ്ട് ദിവസം ശക്തമായ മഴ ഉണ്ടായാല്‍ ഡാം തുറക്കേണ്ടി വരുമെന്നാണ് വിവരം. നിലവില്‍ മഴകുറഞ്ഞതിനാല്‍ ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
PSC Exam Postponed| മഴക്കെടുതി: പി.എസ്.സി പരീക്ഷകൾ മാറ്റി
Next Article
advertisement
'വി എസിന്റെ പിഎ സുരേഷിനെ സ്ഥാനാർത്ഥിയാക്കരുത്'; മലമ്പുഴയിലും ഒറ്റപ്പാലത്തും കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന് ആവശ്യം
'സുരേഷിനെ സ്ഥാനാർത്ഥിയാക്കരുത്'; മലമ്പുഴയിലും ഒറ്റപ്പാലത്തും കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന് ആവശ്യം
  • മലമ്പുഴ, ഒറ്റപ്പാലം മണ്ഡലങ്ങളിൽ കൈ ചിഹ്നത്തിൽ സ്ഥാനാർഥികൾ മത്സരിക്കണമെന്ന് ആവശ്യം ഉയർന്നു

  • വിഎസിൻ്റെ പിഎ എ സുരേഷിനെ സ്ഥാനാർഥിയാക്കരുതെന്നും ബിജെപിക്ക് അവസരമൊരുക്കരുതെന്നും മുന്നറിയിപ്പ്

  • ഒറ്റപ്പാലത്ത് കോൺഗ്രസ് മത്സരിക്കണമെന്ന് കെപിഎസ്ടിഎ, പ്രാദേശിക നേതാക്കൾ പുറത്തുനിന്നുള്ളവർക്കെതിരെ.

View All
advertisement