കോവിഡ് വ്യാപനം വളരെ രൂക്ഷമായി ബാധിച്ച പല സംസ്ഥാനങ്ങളിലും കോവിഡ് ഇപ്പോൾ നിയന്ത്രണവിധേയമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാല്‍ കോവിഡ് പോരാട്ടത്തിലും രോഗനിയന്ത്രണത്തിലുമടക്കം തുടക്കത്തിൽ മുന്നിൽ നിന്ന കേരളമാണ് ഇപ്പോൾ പ്രതിദിന കോവിഡ് കണക്കില്‍ മുന്നിൽ നിൽക്കുന്നത്. രാജ്യത്ത് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളിൽ 47% കേരളത്തിൽ നിന്നാണ്. അതുപോലെ തന്നെ സജീവ കോവിഡ് കേസുകളിലും മുൻപന്തിയിൽ കേരളം തന്നെയാണ്. അവസാനം പുറത്തു വന്ന കണക്കുകൾ പ്രകാരം 70,624 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്തു നിൽക്കുന്ന മഹാരാഷ്ട്രയില്‍ 46,146 ആക്ടീവ് കേസുകളാണുള്ളത്.
advertisement
Also Read-37,000 ഡോസ് കോവിഡ് വാക്സിൻ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിൽ എത്തിച്ചു; വിതരണം ഉടനെയുണ്ടാവില്ല
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന മഹാരാഷ്ട്രയില്‍ നിലവിൽ പ്രതിദിന കേസുകൾ മൂവായിരത്തിൽ താഴെയാണ്. എന്നാൽ കേരളത്തിൽ രോഗികളുടെ എണ്ണം കഴിഞ്ഞ നാല് ദിവസമായി ആറായിരത്തിന് മുകളിൽ തന്നെയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആഗോള ശ്രദ്ധ പിടിച്ചു പറ്റിയ കേരളം ഇപ്പോൾ ആകെ രോഗബാധിതരുടെ എണ്ണത്തിൽ ദേശീയ തലത്തിൽ നാലാം സ്ഥാനത്താണുള്ളത്. 8,77,282 പേർക്കാണ് കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ 3587 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര (20,03,657), കർണാടക (9,34,576), ആന്ധ്രാപ്രദേശ് (8,86,694) എന്നിങ്ങനെയാണ് തൊട്ടു മുന്നിലുള്ള മൂന്ന് സംസ്ഥാനങ്ങളിലെ കണക്കുകൾ.
Also Read-സംസ്ഥാനത്ത് കൂടുതൽ പേർക്ക് വാക്സിൻ നൽകും; വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ 249 ആക്കും
ടെസ്റ്റ് പോസിറ്റിവിറ്റി
നിലവിൽ 11.63 ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒരുഘട്ടത്തിൽ ഇത് ഒമ്പതുശതമാനത്തിൽ താഴെയെത്തിയെങ്കിലും വീണ്ടും ഉയരുകയായിരുന്നു. രോഗപരിശോധനയും സംസ്ഥാനത്ത് വിട്ടുവീഴ്ചയില്ലാതെ തുടരുന്നതാണ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടാൻ കാരണവും. കഴിഞ്ഞ ദിവസത്തെ റിപ്പോർട്ട് പ്രകാരം വെള്ളിയാഴ്ച മാത്രം സംസ്ഥാനത്ത് 61,066 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 92,10,023 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
Also Read-ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിന് ആവശ്യക്കാർ കൂടി; ആദ്യ കയറ്റുമതി ബ്രസീലിലേക്ക്
മരണം/രോഗമുക്തി
രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നതും മരണനിരക്ക് വളരെ കുറഞ്ഞു നിൽക്കുന്നതുമാണ് സംസ്ഥാനത്തിന് ആശ്വസം നൽകുന്ന കാര്യം. നിലവില്‍ 91.54% ആണ് രോഗമുക്തി നിരക്ക്. മരണനിരക്ക് 0.41%വും. ദേശീയ തലത്തിൽ മരണനിരക്ക് 1.5% ആണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,11,824 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,99,889 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,935 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.