37,000 ഡോസ് കോവിഡ് വാക്സിൻ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിൽ എത്തിച്ചു; വിതരണം ഉടനെയുണ്ടാവില്ല

Last Updated:

വ്യക്തമായ ഉത്തരവ് ലഭിക്കുന്നതുവരെ കോവാക്സിൻ വിതരണം ചെയ്യില്ല

തിരുവനന്തപുരം: ഭാരത് ബയോടെക്കിന്റെ കോവാക്സിൻ തിരുവനന്തപുരത്ത് എത്തിച്ചു. വ്യക്തമായ ഉത്തരവ് ലഭിക്കുന്നതുവരെ കോവാക്സിൻ വിതരണം ചെയ്യില്ല. കോവാക്സിൻ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കിയില്ല എന്ന ആക്ഷേപമുയർന്നിരുന്നു.ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോ ടെക് നിർമിച്ച 37,000 ഡോസ് കോവാക്സിനാണ് കേരളത്തിൽ എത്തിയത്.
എന്നാൽ തത്കാലം വാക്സിൻ വിതരണം ചെയ്യില്ല. തിരുവനന്തപുരം മേഖല വാക്സിൻ സ്റ്റോറിൽ ഇവ സൂക്ഷിക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്ന് വ്യക്തമായ ഉത്തരവ് ലഭിച്ച ശേഷം കോവാക്സിൻ കുത്തിവെപ്പാരംഭിച്ചാൽ മതിയെന്നാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. നിലവിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്ന് ഒരു അറിയിപ്പും കേരളത്തിന് ലഭിച്ചിട്ടില്ല.
കോവാക്സിൻ മൂന്നാംഘട്ട പരീക്ഷണ പൂർത്തിയാകും മുമ്പേ വിതരണണത്തിന് അനുമതി നല്കിയെന്ന് ആക്ഷേപമുണ്ട്. എന്നാൽ മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയായെന്നുമാണ് വാക്സിൻ സുരക്ഷിതമെന്നാണും കേന്ദ്ര സർക്കാരും നിർമാതാക്കളും വിശദീകരിക്കുന്നത്. ഡൽഹിയിലുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കൊവാക്സിൻ കുത്തിവെക്കുന്നുണ്ട്. ആർക്കും പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
advertisement
പാർശ്വഫലങ്ങൾ വ്യക്തമായി തെളിയിക്കപ്പെടും മുൻപ് തന്നെ കേന്ദ്രം വാക്സിന് തിടുക്കപ്പെട്ട് അനുമതി നല്കിയെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളും ഒരു വിഭാഗം ആരോഗ്യ പ്രവർത്തകരും ആരോപിച്ചിരുന്നത്. നിലവിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച കോവിഷീൽഡ് വാക്സീനാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. 47,893 പേർ ഇതുവരെ വാക്സീൻ സ്വീകരിച്ചു. കോവിൻ പോർട്ടലിൽ നിന്ന് ആരോഗ്യ പ്രവർത്തകർക്ക് അറിയിപ്പ് നൽകുന്നതിലെ അപാകതകൾ പരിഹരിച്ചതോടെ കഴിഞ്ഞ രണ്ടു ദിവസമായി വാക്സീൻ സ്വീകരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്.
141 കേന്ദ്രങ്ങളിലാണ് ഇപ്പോൾ വാക്‌സിനേഷന്‍ നടന്നത്. എറണാകുളം ജില്ലയില്‍ 16 കേന്ദ്രങ്ങളിലും തിരുവനന്തപുരം ജില്ലയില്‍ 12 കേന്ദ്രങ്ങളിലും കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളിലും കാസര്‍ഗോഡ് ജില്ലയില്‍ 10 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളില്‍ ഒൻപതു കേന്ദ്രങ്ങളില്‍ വീതവുമാണ് വാക്‌സിനേഷന്‍ നടന്നത്.
advertisement
സംസ്ഥാനത്താകെ ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളും ഉള്‍പ്പെടെ ആകെ 4,81,747 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,82,847 പേരും സ്വകാര്യ മേഖലയിലെ 2,05,773 പേരും ഉള്‍പ്പെടെ 3,88,620 ആരോഗ്യ പ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതുകൂടാതെ 2965 കേന്ദ്ര ആരോഗ്യ പ്രവര്‍ത്തകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കോവിഡ് മുന്നണി പോരാളികളുടെ രജിസ്‌ട്രേഷനാണ് നടക്കുന്നത്. 75,551 ആഭ്യന്തര വകുപ്പിലെ ജീവനക്കാരും, 6,600 മുന്‍സിപ്പല്‍ വര്‍ക്കര്‍മാരും, 8,011 റവന്യൂ വകുപ്പ് ജീവനക്കാരുടെയും രജിസ്ട്രേഷൻ പൂർത്തിയാക്കി.
advertisement
കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (1367) വാക്‌സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 703, എറണാകുളം 1367, ഇടുക്കി 729, കണ്ണൂര്‍ 873, കാസര്‍ഗോഡ് 568, കൊല്ലം 940, കോട്ടയം 900, കോഴിക്കോട് 924, മലപ്പുറം 829, പാലക്കാട് 827, പത്തനംതിട്ട 701, തിരുവനന്തപുരം 980, തൃശൂര്‍ 975, വയനാട് 804 എന്നിങ്ങനെയാണ് ഇന്ന് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 47,893 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിനേഷന്‍ സ്വീകരിച്ചത്. ആര്‍ക്കും തന്നെ വാക്‌സിന്‍ കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
advertisement
എറണാകുളം ജില്ലയില്‍ 16 കേന്ദ്രങ്ങളിലും തിരുവനന്തപുരം ജില്ലയില്‍ 12 കേന്ദ്രങ്ങളിലും കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളിലും കാസര്‍ഗോഡ് ജില്ലയില്‍ 10 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതവുമാണ് വാക്‌സിനേഷന്‍ നടന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
37,000 ഡോസ് കോവിഡ് വാക്സിൻ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിൽ എത്തിച്ചു; വിതരണം ഉടനെയുണ്ടാവില്ല
Next Article
advertisement
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ  വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
ഭൂട്ടാൻ വാഹനക്കടത്ത് വിവരിക്കുന്നതിനിടെ വന്ന ഫോൺ കോളിൽ വാർത്താ സമ്മേളനം നിർത്തി കമ്മീഷണര്‍
  • ഭൂട്ടാനിൽ നിന്ന് അനധികൃതമായി കേരളത്തിൽ എത്തിച്ച 200ഓളം വാഹനങ്ങളിൽ 36 എണ്ണം കസ്റ്റംസ് പിടിച്ചെടുത്തു.

  • മലയാള സിനിമാ നടന്മാർ ഉൾപ്പെടെയുള്ളവർ അനധികൃതമായി കൊണ്ടുവന്ന വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് കസ്റ്റംസ്.

  • വാഹനങ്ങൾ ഇറക്കുമതി ചെയ്തതിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ ഉണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

View All
advertisement