TRENDING:

പിൻവാതിൽ നിയമനം ചോദ്യം ചെയ്തു; വിരമിച്ച അധ്യാപകന് ഊരുവിലക്കേർപ്പെടുത്തി കേരള സർവകലാശാലയുടെ വിചിത്ര നടപടി

Last Updated:

അധ്യാപകനെ കാമ്പസിൽ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സെക്യൂരിറ്റി വിഭാഗത്തിന് സർവകലാശാല കത്ത് നൽകിയെങ്കിലും അച്ചടക്ക നടപടിയുടെ കാരണം വ്യക്തമാക്കിയിട്ടില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വിരമിച്ച അധ്യാപകന് കാമ്പസിൽ വിലക്കേർപ്പെടുത്തി കേരള സർവകലാശാല സിൻഡിക്കേറ്റിന്റെ വിചിത്ര നടപടി. കാര്യവട്ടം കാമ്പസിലെ സൈക്കോളജി വിഭാഗം മുൻ മേധാവിയും അക്കാദമിക് കൗൺസിൽ അംഗവുമായി ഡോ. ഇമ്മാനുവൽ തോമസിനെയാണ് കാമ്പസിൽ പ്രവേശിക്കുന്നതിൽ നിന്നു വിലക്കിയിരിക്കുന്നത്.
advertisement

അധ്യാപകനെ കാമ്പസിൽ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സെക്യൂരിറ്റി വിഭാഗത്തിന് സർവകലാശാല കത്ത് നൽകിയെങ്കിലും അച്ചടക്ക നടപടിയുടെ കാരണം വ്യക്തമാക്കിയിട്ടില്ല. അതേസമയം അധ്യാപകൻറെ ബാങ്ക് അക്കൗണ്ടും കാമ്പസിനുള്ളിലെ ശാഖയിലാണ്. എംപ്ലോയീസ് കോ-ഓപറേറ്റീവ് സൊസൈറ്റിയിലും അംഗമാണ്. ഇവിടെയൊന്നും പ്രവേശിക്കാനാകാത്ത തരത്തിലാണ് സർവകലാശാലയുടെ ഊരുവിലക്ക്.

സിൻഡിക്കേറ്റ് നിർദേശപ്രകാരമാണ് നടപടിയെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും യോഗത്തിൽ ഇമ്മാനുവേൽ തോമസിനെതിരേ പരാമർശങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിവരം. എന്നാൽ യോഗത്തിൽ  മറ്റൊരു അധ്യാപകനെതിരേയുള്ള അച്ചടക്ക നടപടി ഉൾപ്പെട്ടിരുന്നു. ഈ കേസിൽ ഇമ്മാനുവേൽ തോമസ് സാക്ഷിയാണ്. ഈ അധ്യാപകനെതിരെ പരാതികൾ ഉയരുമ്പോൾ ഇമ്മാനുവേൽ തോമസായിരുന്നു വകുപ്പ് മേധാവി. കുറ്റക്കാരനെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

advertisement

TRENDING:നാട്ടിലെത്തിയവർക്ക് ഖത്തറിലേക്ക് മടങ്ങാം; റീ എന്‍ട്രി പെര്‍മിറ്റിനുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങി[NEWS]യാത്രക്കാരന്റെ പരാതിയിൽ പ്രധാനമന്ത്രി ഇടപെട്ടു; വിമാനത്താവളത്തിലെ ചായ വില 100 രൂപയിൽ നിന്നും 15 ആയി[NEWS]Shocking | ചോരയിൽ കുളിച്ച് യുവാവ്; സഹായത്തിന് കേണപേക്ഷിച്ച് വനിതാ ഡോക്ടർ; ദൃശ്യങ്ങൾ പകർത്തി മുപ്പത്തഞ്ചോളം പേര്‍; ഒടുവിൽ ദാരുണാന്ത്യം[NEWS]

advertisement

സ്ഥിരമായി അച്ചടക്ക നടപടിക്ക് വിധേയനാകാറുള്ള അധ്യാപകനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് മുൻ വകുപ്പ് മേധാവിക്ക് ഊരുവിലക്ക് ഏർപ്പെടുത്തിയതെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. മാറിമാറി വരുന്ന സർക്കാരുകളിൽ പിടിപാടുള്ള വിവാദ അധ്യാപകനെ പി.എസ്.സിയും ഡീബാർ ചെയ്തിട്ടുണ്ട്. വ്യാജ ബിരുദം ഹാജരാക്കിയതിനായിരുന്നു പി.എസ്.സി നടപടി. വ്യാജ ജാതി സർട്ടിഫിക്കറ്റാണ് ഇയാൾ നിയമനത്തിന് ഹാജരാക്കിയതെന്നും ആരോപണമുയർന്നിരുന്നു. ഇതിനിടെ കോടതി വിധി തെറ്റായി വ്യാഖ്യാനിച്ചാണ് 2009-ൽ നിയമനം നൽകിയതെന്നും ആക്ഷേപമുണ്ട്.

കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നുമുള്ള പരാതിയെ തുടർന്ന് 2011ൽ ഇയാളെ സസ്പെൻഡ് ചെയ്തു. തുടർന്ന് വൈസ് ചാൻസിലറുടെ താൽക്കാലിക ചുമതലയിലുണ്ടായിരുന്ന ഡോ കെ.എം എബ്രഹാം ഇയാളുടെ നിയമനം ചട്ടവിരുദ്ധമാണെന്നു കണ്ടെത്തി സി‍ൻഡിക്കേറ്റിന് റിപ്പോർട്ടു ചെയ്തു. ഇതേത്തുടർന്ന് ഇയാളെ 2013 ൽ സർവീസിൽ നിന്നും പിരിച്ചു വിട്ടു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പിരിച്ചു വിടലിനെതിരായി കോടതിയെ സമീപിച്ച വിവാദ വ്യക്തി തന്റെ സഹപാഠി പി.വി.സി ആയപ്പോൾ കോടതി വിധിയുടെ ബലത്തിൽ 2015-ൽ വീണ്ടും സർവീസിൽ കയറി. എന്നാൽ ഇപ്പോൾ വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് ഇയാൾ സസ്പെൻഷനിലാണ്. ഈ വിഷയം പരിഗണിക്കാൻ ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് വിവാദ അധ്യാപകനെതിരായ പരാതിയിലെ സാക്ഷിയായ മുൻ വകുപ്പ് മേധാവി ഇമ്മാനുവേൽ തോമസിന് ഊരുവലിക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള വിചിത്രമായ തീരുമാനമെടുത്തത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പിൻവാതിൽ നിയമനം ചോദ്യം ചെയ്തു; വിരമിച്ച അധ്യാപകന് ഊരുവിലക്കേർപ്പെടുത്തി കേരള സർവകലാശാലയുടെ വിചിത്ര നടപടി
Open in App
Home
Video
Impact Shorts
Web Stories