കൊച്ചി: വിമാനത്താവളത്തിനുള്ളിലെ ഭക്ഷണ സാധനങ്ങളുടെ വില കേട്ടാൽ ഇനി മുതൽ യാത്രക്കാർ ഞെട്ടില്ല. കാരണം ഭക്ഷണ സാധനങ്ങളുടെ വില കുറഞ്ഞു എന്നതു തന്നെ.
2/ 6
ഒരു ചായയുടെ വില കേട്ട് ഞെട്ടിയ യാത്രക്കാരൻ പ്രധാനമന്ത്രിക്ക് കത്തയച്ചതോടെയാണ് ചായയുടെ വില ഒറ്റയടിക്ക് നൂറിൽ നിന്നും 15 രൂപ ആയത്.
3/ 6
ഒരു ചായയ്ക്ക് 100 രൂപ, മോരുംവെള്ളത്തിന് 120 രൂപ, സ്നാക്സിന് 200 രൂപ... ഇങ്ങനെയായിരുന്നു വിലനിലവാരം. വില കേട്ട് ഞെട്ടിയ തൃശ്ശൂർ സ്വദേശിയായ അഭിഭാഷകൻ ഷാജി കോടൻകണ്ടത്തിലിനാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.
4/ 6
പ്രധാനമന്ത്രിയുടെ നിർദേശമനുസരിച്ച് വിമാനത്താവളങ്ങളിൽ 15 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് കാപ്പിയും 15 രൂപയ്ക്ക് പഴംപൊരിയും ഉഴുന്നുവടയും പരിപ്പുവടയും ഉൾപ്പെടെയുള്ള ചെറുകടികളും നൽകണം.
5/ 6
കൊച്ചി വിമാനത്താവളത്തിൽ 100 രൂപയാണ് ഷാജിയിൽനിന്ന് ചായയ്ക്ക് ഈടാക്കിയത്. വിമാനത്താവള അധികൃതർ കൈമലർത്തിയതോടെയാണ് ഷാജി പ്രധാനമന്ത്രിക്ക് കത്തയച്ചത്.
6/ 6
കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ പോർട്ടൽ പരിശോധിച്ചപ്പോഴാണ് തന്റെ കത്തിന്റെ അടിസ്ഥാനത്തിൽ പുതിയ നിർദേശം വന്ന കാര്യം ഷാജി അറിഞ്ഞത്.