ഇന്റർഫേസ് /വാർത്ത /Kerala / Shocking | ചോരയിൽ കുളിച്ച് യുവാവ്; സഹായത്തിന് കേണപേക്ഷിച്ച് വനിതാ ഡോക്ടർ; കരുണയില്ലാതെ ദൃശ്യങ്ങൾ പകർത്തി മുപ്പത്തഞ്ചോളം പേര്‍

Shocking | ചോരയിൽ കുളിച്ച് യുവാവ്; സഹായത്തിന് കേണപേക്ഷിച്ച് വനിതാ ഡോക്ടർ; കരുണയില്ലാതെ ദൃശ്യങ്ങൾ പകർത്തി മുപ്പത്തഞ്ചോളം പേര്‍

ജിബു ഏബ്രഹാം

ജിബു ഏബ്രഹാം

തന്റെ വാഹനത്തിനടിയിലേക്ക്‌ ഇടിച്ചുകയറിയ ബൈക്ക് യാത്രികനായ യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ വനിതാ ഡോക്‌ടര്‍ അപേക്ഷിച്ചെങ്കിലും ആൾക്കൂട്ടം അനങ്ങിയില്ല.

  • Share this:

ചോരയിൽ കുളിച്ച് യുവാവ്; സഹായത്തിന് കേണപേക്ഷിച്ച് വനിതാ ഡോക്ടർ; കരുണയില്ലാതെ ദൃശ്യങ്ങൾ പകർത്തി മുപ്പത്തഞ്ചോളം പേര്‍;തിരുവല്ല: വാഹനാപകടത്തിൽപ്പെട്ട് പ്രാണനുവേണ്ടി പിടയുന്ന യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ തയാറാകാതെ ദൃശ്യങ്ങൾ കാമറയിൽ പകർത്തി മുപ്പത്തഞ്ചോളം പേര്‍. ഒടുവില്‍, 20 മിനിട്ടോളം റോഡില്‍ ചോരവാര്‍ന്നു കിടന്ന യുവാവ‌ിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കു മരിച്ചു. തന്റെ വാഹനത്തിനടിയിലേക്ക്‌ ഇടിച്ചുകയറിയ ബൈക്ക് യാത്രികനായ യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ വനിതാ ഡോക്‌ടര്‍ അപേക്ഷിച്ചെങ്കിലും ആൾക്കൂട്ടം അനങ്ങിയില്ല.

ശനിയാഴ്ച രാവിലെ പത്തേകാലോടെ മാവേലിക്കര-തിരുവല്ല സംസ്‌ഥാനപാതയിലെ പുളിക്കീഴില്‍ ഇന്ദ്രപ്രസ്‌ഥ ഹോട്ടലിനു മുന്നിലായിരുന്നു അപകടം. തലവടി സൗത്ത്‌ പ്രിയദര്‍ശിനി ജങ്‌ഷനു സമീപം എക്കപ്പുറത്ത്‌ തുണ്ടിപറമ്പില്‍ ഏബ്രഹാം മാത്യു(മോനിച്ചന്‍)വിന്റെ മകന്‍ ജിബു ഏബ്രഹാ(24)മാണു മരിച്ചത്‌.

TRENDING:നാട്ടിലെത്തിയവർക്ക് ഖത്തറിലേക്ക് മടങ്ങാം; റീ എന്‍ട്രി പെര്‍മിറ്റിനുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങി[NEWS]ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു; ചാടിയത് സംസാരിച്ചു കൊണ്ടിരുന്ന ഫോൺ എറിഞ്ഞ് തകർത്തശേഷം[NEWS]പ്രതിയുമായി ബന്ധം; പൊലീസ് അസോസിയേഷൻ നേതാവിനെതിരെ അന്വേഷണം വേണമെന്ന് ഡിഐജി[NEWS]

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത്‌ മണപ്പുറത്ത്‌ ജെഫി(22)നെ പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിബുവിനെ പരുമലയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തിരുവല്ല ഭാഗത്ത് നിന്നെത്തിയ  സ്‌കോര്‍പ്പിയോയിലാണ്‌ എതിരേ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക്‌ ചെയ്തെത്തിയ ബൈക്ക്‌ ഇടിച്ചത്‌. മഴയില്‍ തെന്നിക്കിടന്ന റോഡില്‍ പെട്ടെന്നു ബ്രേക്കിട്ടപ്പോള്‍, ബൈക്കിന്റെ നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു. നിരണം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിംബിയാണു സ്‌കോര്‍പ്പിയോയില്‍ ഉണ്ടായിരുന്നത്‌.

ബിംബിയും പിന്നാലെ സ്‌ഥലത്തെത്തിയ മറ്റൊരു വനിതാ ഡോക്‌ടറും കൂടിനിന്നവരുടെ സഹായമഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല. അപ്പോഴേക്ക്‌ അവിടെയെത്തിയ പ്രാദേശിക പത്രപ്രവര്‍ത്തകന്‍ സതീഷും ഡോക്‌ടര്‍മാരും ചേര്‍ന്ന്‌ യുവാവിനെ റോഡരികിലേക്കു മാറ്റിക്കിടത്തി.

ഡോക്‌ടര്‍ ആംബുലന്‍സ്‌ വിളിച്ചെങ്കിലും വരാന്‍ വൈകി. തുടര്‍ന്ന്‌, അതുവഴിയെത്തിയ ഒരു കാര്‍ നിര്‍ത്തിച്ചാണു ജിബുവിനെ ആശുപത്രിയിലെത്തിച്ചത്‌.

കുവൈത്തില്‍ ജോലിചെയ്‌തിരുന്ന ജിബു മൂന്നുമാസം മുമ്പാണു നാട്ടില്‍ മടങ്ങിയെത്തിയത്‌. കുവൈത്തിലേക്കു ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ തിരുവല്ലയ്‌ക്കു പോകുമ്പോഴായിരുന്നു അപകടം. മാതാവ്‌ ഷേര്‍ളി. സഹോദരന്‍ ഷിജു.

First published:

Tags: Road accident, Thiruvalla