TRENDING:

കോവിഡ് പ്രതിരോധം; ക്രെഡിറ്റ് ജനങ്ങൾക്കെന്ന് മുഖ്യമന്ത്രി

Last Updated:

വീട്ടില്‍ അടച്ചിരിക്കുക എന്നത് ചെറിയകാര്യമല്ല. എന്നാല്‍, സര്‍ക്കാര്‍ നിര്‍ദ്ദേശം ജനങ്ങള്‍ പൂര്‍ണമായും പാലിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിൽ സംസ്ഥാനത്തിനുള്ള നേട്ടം ജനങ്ങൾക്ക് അവകാശപ്പെട്ടതാണ് മുഖ്യമന്ത്രി. വീട്ടില്‍ അടച്ചിരിക്കുക എന്നത് ചെറിയകാര്യമല്ല. എന്നാല്‍, സര്‍ക്കാര്‍ നിര്‍ദ്ദേശം ജനങ്ങള്‍ പൂര്‍ണമായും പാലിച്ചു. അതിന്റെ പേരില്‍ സംസ്ഥാനത്തെ ജനങ്ങളെ അഭിന്ദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement

പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന സാഹചര്യ സംസ്ഥാനത്തുണ്ടെന്നും എന്നാൽ നിയന്ത്രണം ഒഴിവാക്കാം എന്ന സാഹചര്യത്തിൽ എത്താറായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യത്ത് ലോക്ഡൗൺ തുടരുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ എങ്ങനെയെന്ന് പ്രധാനമന്ത്രി നാളെ ജനങ്ങളോടു പറയും. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ആവശ്യമായ തീരുമാനം എടുക്കും-മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്കാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്തത്. കണ്ണൂരിൽ രണ്ടും പാലക്കാട് ഒരു കേസുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പോസിറ്റീവായവരിൽ 2 പേർക്ക് സമ്പർക്കം വഴിയാണ് രോഗം പകർന്നത്. ഒരാൾ വിദേശത്തുനിന്ന് എത്തിയതുമാണ്.

advertisement

You may also like:'COVID 19 | PPE കിറ്റുകള്‍ വാങ്ങാന്‍ സംസ്ഥാനത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം

[NEWS]കോവിഡ് പ്രതിരോധം: നാല് പുതിയ പൊലീസ് സ്റ്റേഷനുകള്‍ നാളെ മുതല്‍ പ്രവർത്തനമാരംഭിക്കും

[NEWS]വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട്: റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കാന്‍ ആരാധകരുടെ സഹായം തേടി നടി സ്വാസിക

advertisement

[NEWS]

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ന് 19 കേസുകൾ നെഗറ്റീവായി. കാസർകോട് 12, പത്തനംതിട്ട, തൃശൂർ 3 വീതം, കണ്ണൂർ ഒന്ന്. 86 പേരാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എല്ലാവർക്കും വിഷു ആശംസകൾ നേര്‍ന്ന മുഖ്യമന്ത്രി വിഷുക്കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നും അഭ്യർഥിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡ് പ്രതിരോധം; ക്രെഡിറ്റ് ജനങ്ങൾക്കെന്ന് മുഖ്യമന്ത്രി
Open in App
Home
Video
Impact Shorts
Web Stories