കോവിഡ് പ്രതിരോധം: നാല് പുതിയ പൊലീസ് സ്റ്റേഷനുകള്‍ നാളെ മുതല്‍ പ്രവർത്തനമാരംഭിക്കും

നാലിൽ മൂന്നെണ്ണം വനിതാ പൊലീസ് സ്റ്റേഷനുകളാണ്

News18 Malayalam | news18-malayalam
Updated: April 13, 2020, 6:58 PM IST
കോവിഡ് പ്രതിരോധം: നാല് പുതിയ പൊലീസ് സ്റ്റേഷനുകള്‍ നാളെ മുതല്‍ പ്രവർത്തനമാരംഭിക്കും
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നാലു പൊലീസ് സ്റ്റേഷനുകൾപ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. മൂന്നെണ്ണം വനിതാ പൊലീസ് സ്റ്റേഷനുകളാണ്. കോവിഡ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് കൂടി ലക്ഷ്യമിട്ടാണ് പുതിയ പൊലീസ് സ്റ്റേഷനുകൾ പ്രവർത്തനമാരംഭിക്കുന്നത്.

ഒന്ന് വയനാട്ടിലെ നൂല്‍പ്പുഴയിലാണ്. മറ്റുള്ളവ ഇടുക്കി, പത്തനംതിട്ട, കാസര്‍കോട് എന്നീ ജില്ലകളിലാണ്. അവ മൂന്നും വനിതാ പോലീസ് സ്റ്റേഷനുകളാണ്. ഇതിനകം 2,47,899 വീടുകള്‍ ജനമൈത്രി പോലീസ് സന്ദര്‍ശിച്ചിട്ടുണ്ട്. 42 പേര്‍ക്ക് ജില്ലകള്‍ക്ക് പുറത്തേക്ക് മരുന്നെത്തിക്കാനുള്ള പ്രവര്‍ത്തനവും നടത്തിയിട്ടുണ്ട്.

You may also like:പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ 10 മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും[NEWS]കോവിഡ് ബാധയെന്ന് സംശയം; യുവാവ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി [PHOTO]ഇന്ന് കുറെപ്പേര്‍ക്ക് കൂടി രോഗം ഭേദമാകും; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുവെന്ന് ആരോഗ്യമന്ത്രി [NEWS]

അഗ്‌നിശമന സേന 22,533 സ്ഥലങ്ങള്‍ അണു വിമുക്തമാക്കിയിട്ടുണ്ട്. 32,265 വാഹനങ്ങളും അണുവിമുക്തമാക്കി. 9,873 പേര്‍ക്ക് അവശ്യ മരുന്നുകള്‍ വീടുകളില്‍ എത്തിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

 
First published: April 13, 2020, 6:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading