വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട്: റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കാന്‍ ആരാധകരുടെ സഹായം തേടി നടി സ്വാസിക
- Published by:user_49
- news18-malayalam
Last Updated:
പേജിനെതിരെ സൈബര്‍ നടപടികള്‍ നടക്കുകയാണ്
കൊച്ചി: തന്റെ പേരിലുള്ള വ്യാജ ഫേസ്‌ബുക്ക് പേജിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടിയും നർത്തകിയുമായ സ്വാസിക. പേജിനെതിരെ സൈബര്‍ നടപടികള്‍ നടക്കുകയാണ്. എന്നാല്‍ അതിനൊപ്പം തന്നെ സ്നേഹിക്കുന്ന ഫേസ്‌ബുക്ക് സുഹൃത്തുക്കളുടെ സഹായം കൂടി അഭ്യര്‍ത്ഥിക്കുകയാണ് സ്വാസിക. ഫേക്ക് പേജ് റിപ്പോർട്ട് ചെയ്ത് പൂട്ടിക്കാനാണ് നടി ആവശ്യപ്പെട്ടികുന്നത്.
സ്വാസികയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്
പ്രിയ സുഹൃത്തുക്കളെ ഈയിടെ എന്റെ പേരില്‍ ഒരു വ്യാജ ഫേസ്‌ബുക് പേജില്‍ നിന്നും അനാവശ്യമായ പോസ്റ്റുകള്‍ വരുന്നതായി ശ്രദ്ധയില്‍ പെട്ടു, അതിനെതിരെയായുള്ള സൈബര്‍ നടപടികള്‍ നടക്കുകയാണ് . എന്നെ സ്നേഹിക്കുന്ന എന്റെ എല്ലാം സുഹൃത്തുക്കളും താഴെ കൊടുത്തിരിക്കുന്ന പേജ് ലിങ്ക് കയറി റിപ്പോര്‍ട്ട് ചെയ്യുക.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 13, 2020 6:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട്: റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കാന്‍ ആരാധകരുടെ സഹായം തേടി നടി സ്വാസിക


