വ്യോമയാന, വ്യോമയാനേതര വരുമാനം വഴി കണ്ണൂർ വിമാനത്താവളത്തെ ലാഭത്തിലാക്കാൻ വേണ്ടിയാണ് 13,89,73, 853 രൂപയുടെ കരാർ നൽകിയത്. മൂന്നുവർഷത്തെ ഫിനാൻസ് കൺസൾട്ടൻസി സേവനം രണ്ടു വർഷം കൂടി നീട്ടി നൽകും. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും വിമാനത്താവളത്തിൽ ഒരു പുതിയ പദ്ധതിയും വന്നിട്ടില്ലെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഇത്തരത്തിൽ പൊതുപണം കൊള്ളയടിക്കുന്നതിനെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.
TRENDING:'ദമ്പതികളായ സിനിമാക്കാർക്ക് ഫൈസലുമായി ബന്ധം; കള്ളപ്പണം വെളുപ്പിക്കുന്ന ഇടമായി സിനിമാ മേഖല മാറി': എം.ടി രമേശ് [NEWS]Delhi Rain | നോക്കിനിൽക്കേ വീട് കുത്തൊഴുക്കിൽ തകർന്നടിഞ്ഞു ; ഡൽഹിയിൽ കനത്ത മഴ [NEWS] കുളിപ്പിക്കുന്നതിനിടെ പോത്ത് വിരണ്ടോടി; പരാക്രമത്തിൽ മൂന്നു പേർക്ക് പരുക്ക് [NEWS]
advertisement
റീ ബിൽഡ് കേരളയുമായി ബന്ധപ്പെട്ട് കെ.പി.എം.ജിക്ക് കേരള സർക്കാർ നല്കിയ കരാർ വിവാദമായിരുന്നു. അവിടെ നിന്നും ഒഴിവാക്കപ്പെട്ടതിന് പരിഹാരം കാണാനാണ് തുല്യമായ തുകക്കുള്ള കരാർ കിയാലിൽ നല്കിയതെന്ന സംശയവും കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്നു. കെ.പി.എം.ജിയുമായുള്ള കിയാലിൻ്റെ കൺസൾട്ടൻസി കരാർ കേന്ദ്ര വ്യോമയാന വകുപ്പിൻ്റെ ഉന്നതതല പരിശോധനക്ക് വിധേയമാക്കണമെന്നും കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.
2019 ജൂലായ് 2 മുതൽക്കാണ് കണ്ണൂർ വിമാനത്താവളം കെപിഎംജി അഡ്വൈസറി സൊസൈറ്റി പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള കരാർ നിലവിൽ വന്നത്. പ്രോജക്ട് പ്രൊപ്പോസൽ ഫീസായി 74 ലക്ഷം രൂപ കിയാൽ കൈമാറിയിട്ടുണ്ടെന്നാണ് വിവരം.