കുളിപ്പിക്കുന്നതിനിടെ പോത്ത് വിരണ്ടോടി; പരാക്രമത്തിൽ മൂന്നു പേർക്ക് പരുക്ക്

Last Updated:

ഓടിക്കൊണ്ടിരിന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചു റോഡില്‍ വീണ പോത്ത് ചത്തു.

മലപ്പുറം:  തിരൂരങ്ങാടിയില്‍ കുളിപ്പിക്കുന്നിതിനിടെ വിരണ്ടോടിയ പോത്തിന്റെ പരാക്രമത്തില്‍ മൂന്ന്പേര്‍ക്ക് പരുക്കേറ്റു. തൃക്കുളം പള്ളിപ്പടി, വടക്കേ മമ്പുറം ഭാഗത്ത് തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. വടക്കേ മമ്പുറത്ത് പുഴയില്‍ കന്നുകാലികച്ചവടക്കാരന്‍ പോത്തുകളെ കുളിപ്പിക്കുന്നതിനിടെ ഒരു പോത്ത് വിരണ്ടോടുകയായിരുന്നു.
പോത്തിന്റെ പരാക്രമത്തിൽ സാരമായി പരുക്കേറ്റ വടക്കേ മമ്പുറം കടവത് ഹസന്‍ (65) തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ചികിത്സയിലാണ്. പള്ളിപ്പടിയിലെ പികെ ബഷീര്‍ ഇബ്രാഹീം (മൂന്ന്) മുടയം പുലാക്കല്‍ സൈതലവി (65) എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
TRENDING:'ദമ്പതികളായ സിനിമാക്കാർക്ക് ഫൈസലുമായി ബന്ധം; കള്ളപ്പണം വെളുപ്പിക്കുന്ന ഇടമായി സിനിമാ മേഖല മാറി': എം.ടി രമേശ് [NEWS]Delhi Rain | നോക്കിനിൽക്കേ വീട് കുത്തൊഴുക്കിൽ തകർന്നടിഞ്ഞു ; ഡൽഹിയിൽ കനത്ത മഴ [NEWS] അരുണ്‍ ബാലചന്ദ്രനെ ഡ്രീം കേരള പദ്ധതിയില്‍നിന്ന് ഒഴിവാക്കി [NEWS]
ഇതിനു ശേഷം ഒട്ടം തുടർന്ന പോത്ത് ഓടിക്കൊണ്ടിരിന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചു റോഡില്‍ വീഴുകയായിരുന്നു. നാട്ടുകാര്‍ ചേർന്ന് പോത്തിനെ ഡോക്ടറുടെ അടുത്തെത്തിച്ചെങ്കിലും അപ്പോഴേക്കും  ചത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുളിപ്പിക്കുന്നതിനിടെ പോത്ത് വിരണ്ടോടി; പരാക്രമത്തിൽ മൂന്നു പേർക്ക് പരുക്ക്
Next Article
advertisement
തമിഴ്നാട്ടിലെ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം തിരികെയെത്തി
തമിഴ്നാട്ടിലെ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം തിരികെയെത്തി
  • വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം 2 ദിവസത്തിനു ശേഷം തിരികെയെത്തി.

  • സിംഹത്തെ കണ്ടെത്താൻ തെർമൽ ഇമേജിങ് ഡ്രോണും പത്ത് ക്യാമറകളും സ്ഥാപിച്ചിരുന്നു.

  • കാണാതായ സിംഹം ലയൺ സഫാരി മേഖലയിൽത്തന്നെ ഉണ്ടെന്നും പുറത്തെവിടേക്കും പോയിട്ടില്ലെന്നും സ്ഥിരീകരിച്ചു.

View All
advertisement