ന്യൂഡൽഹി: കനത്ത നാശനഷ്ടം വിതച്ച് ഡൽഹിയിൽ അതിശക്തമായ മഴ. കുത്തൊഴുക്കിൽ ഡൽഹിയിലെ ഐടിഒ മേഖലയിലെ അണ്ണാനഗറിലുള്ള വീട് തകർന്നടിഞ്ഞു. അണ്ണാനഗർ ചേരിയിലെ കനാൽ വെള്ളം കരകവിഞ്ഞൊഴുകിയതോടെ പ്രദേശം വെള്ളത്തിനടിയിലായി.
വീടിനുള്ളിൽ ആളിലാത്തിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വെള്ളത്തിന്റെ കുത്തൊഴിക്കിൽ വീട് തകർന്നു വീഴുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. വെള്ളത്തിന്റെ കുത്തൊഴുക്കിൽ വീടിന്റെ അടിത്തറ തകർന്ന് ഒലിച്ചുപോകുകയായിരുന്നു. സമീപവാസികളുടെ നിലവിളിയും കേൾക്കാം.
സർക്കാരിന്റെ വീഴ്ച്ചയുടെ തെളിവാണിതെന്നും ഡൽഹിയുടെ വിധി കെജ്രിവാൾ ദൈവത്തിന്റെ കൈകളിൽ ഏൽപ്പിച്ചിരിക്കുകയാണെന്നും അനിൽ ചൗധരി കുറ്റപ്പെടുത്തി.
മഴ ശക്തമായതോടെ അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സ്ഥിതിഗതികൾ വിലയിരുത്തുന്നതായി ഡപ്യൂട്ടി ചീഫ് മിനിസ്റ്റർ മനീഷ് സിസോദിയ അറിയിച്ചു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.